കേരളം

kerala

ETV Bharat / international

അരനൂറ്റാണ്ടിനിടെയുള്ള ഏറ്റവും 'മോശം' നവംബര്‍; വിറങ്ങലിച്ച് സോള്‍- ചിത്രങ്ങളിലൂടെ - NOVEMBER SNOWSTORM IN SEOUL

നവംബര്‍ മഞ്ഞില്‍ തണുത്ത് മരവിച്ച് സോള്‍. കനത്ത മഞ്ഞുവീഴ്‌ചയില്‍ വലഞ്ഞ് ജനങ്ങള്‍.

SEOUL WEATHER UPDATE  SOUTH KOREA SNOWSTORM  LATEST NEWS IN MALAYALAM  ദക്ഷിണ കൊറിയ മഞ്ഞ് വീഴ്‌ച
November snowstorm in Seoul (AP)

By ETV Bharat Kerala Team

Published : Nov 27, 2024, 1:03 PM IST

സോൾ: കൊടും തണുപ്പിലമര്‍ന്ന് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോള്‍. നവംബറില്‍ അരനൂറ്റാണ്ടിനിടെയുള്ള ഏറ്റവും രൂക്ഷമായ മഞ്ഞുവീഴ്‌ചയില്‍ വിറങ്ങലിച്ചിരിക്കുകയാണ് നഗരം. കനത്ത മഞ്ഞുവീഴ്‌ച ജനജീവിതം ഏറെ ദുസഹമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

നൂറുകണക്കിന് വിമാന സർവീസുകളാണ് റദ്ദാക്കേണ്ടി വന്നത്. സോളിന്‍റെ വടക്കൻ പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും 20 സെന്‍റീമീറ്റര്‍ (7.8 ഇഞ്ച്) മഞ്ഞുവീഴ്‌ചയുണ്ടായതായി ദക്ഷിണ കൊറിയയുടെ കാലാവസ്ഥാ ഏജൻസി അറിയിച്ചു. 52 വർഷത്തിനിടെ സോള്‍ അനുഭവിച്ച ഏറ്റവും കനത്ത മഞ്ഞുവീഴ്‌ചയാണിതെന്നും ഏജൻസി വ്യക്തമാക്കി.

November snowstorm in Seoul (AP)

ഇതിന് മുന്നെ 1972 നവംബറിലായിരുന്നു നഗരത്തെ ഏറെ വിറപ്പിച്ച മഞ്ഞുവീഴ്‌ചയുണ്ടായത്. അന്ന് തലസ്ഥാനത്ത് 12 സെന്‍റീമീറ്ററായിരുന്നു മഞ്ഞുവീഴ്‌ച രേഖപ്പെടുത്തിയത്. നഗരത്തിലെ റോഡ് ഗതാഗത്തെയും കനത്ത മഞ്ഞുവീഴ്‌ച ബാധിച്ചിട്ടുണ്ട്.

November snowstorm in Seoul (AP)

കിഴക്കൻ നഗരമായ ഹോങ്‌ചിയോണിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ദക്ഷിണ കൊറിയയുടെ യോൻഹാപ്പ് വാർത്താ ഏജൻസിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

November snowstorm in Seoul (AP)

രാജ്യത്തിന്‍റെ മധ്യ, കിഴക്കൻ, തെക്കുപടിഞ്ഞാറൻ മേഖലകളെയും മഞ്ഞ് മൂടിയിരിക്കുകയാണ്. ഏകദേശം 10 മുതൽ 23 സെന്‍റീമീറ്റര്‍ (3.9 മുതൽ 9 ഇഞ്ച് വരെ) വരെയാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന മഞ്ഞുവീഴ്‌ച. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ കുറഞ്ഞത് 220 വിമാനങ്ങളെങ്കിലും റദ്ദാക്കുകയോ വൈകുകയോ ചെയ്‌തിട്ടുണ്ട്.

November snowstorm in Seoul (AP)

90-ഓളം ഫെറികൾ തുറമുഖത്ത് തുടരാൻ അധികൃതർ ഉത്തരവിട്ടു. നൂറുകണക്കിന് റോഡുകള്‍ അടച്ചുപൂട്ടുകയും ചെയ്‌തു. പെയ്‌തിറങ്ങുന്ന മഞ്ഞ് രാജ്യത്തുടനീളമുള്ള നൂറു കണക്കിന് മരങ്ങളെ കടപുഴക്കുകയും ചെയ്‌തിട്ടുണ്ട്. റോഡില്‍ കുമിഞ്ഞ് കൂടിയ മഞ്ഞ് സോളിലെ ഗതാഗതം മന്ദഗതിയിലാക്കി.

November snowstorm in Seoul (AP)

മഞ്ഞടക്കമുള്ള റോഡിലെ തടസങ്ങള്‍ നീക്കം ചെയ്യാനുള്ള അഹോരാത്ര പരിശ്രമത്തിലാണ് തൊഴിലാളികള്‍. വ്യാഴാഴ്‌ച ഉച്ചവരെ രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും മഞ്ഞുകാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ ഏജൻസി അറിയിക്കുന്നത്.

November snowstorm in Seoul (AP)

ALSO READ:ക്യൂട്ട്‌നെസ് സ്റ്റാറായി ആവ 'കുഞ്ഞാവ'; സോഷ്യല്‍ മീഡിയ കീഴടക്കി ഒരു സ്വര്‍ണ കടുവ

ABOUT THE AUTHOR

...view details