കേരളം

kerala

ETV Bharat / international

അമേരിക്കയിലെ സ്‌കൂളില്‍ വെടിവയ്പ്പ്‌; രണ്ട് പേരെ കൊലപ്പെടുത്തി 17കാരിയായ വിദ്യാര്‍ഥിനി - WISCONSIN SCHOOL SHOOTING

വിസ്‌കോൻസിൻ സംസ്ഥാന തലസ്ഥാനമായ മാഡിസണിലെ അബണ്ടന്‍റ് ലൈഫ് ക്രിസ്ത്യൻ സ്‌കൂളിലാണ് വെടിവയ്പ്പ്‌.

US SHOOTING  SHOOTING IN SCHOOL  US SCHOOL SHOOTING LATEST  അമേരിക്ക സ്‌കൂളില്‍ വെടിവെപ്പ്
Students aboard a bus as they leave the shelter following a shooting at the Abundant Life Christian School (AP Photos)

By ETV Bharat Kerala Team

Published : Dec 17, 2024, 8:52 AM IST

മാഡിസണ്‍:അമേരിക്കയെ നടുക്കി വീണ്ടും സ്‌കൂളില്‍ വെടിവയ്പ്പ്‌. വിസ്‌കോൻസിൻ സംസ്ഥാന തലസ്ഥാനമായ മാഡിസണിലെ അബണ്ടന്‍റ് ലൈഫ് ക്രിസ്ത്യൻ സ്‌കൂളില്‍ തിങ്കളാഴ്‌ച പ്രാദേശിക സമയം രാവിലെയാണ് വെടിവയ്പ്പു‌ണ്ടായത്. അക്രമി ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌കൂളിലെ അധ്യാപകനും മറ്റൊരു വിദ്യാര്‍ഥിയുമാണ് കൊല്ലപ്പെട്ട മറ്റ് രണ്ടുപേര്‍. 17 കാരിയായ വിദ്യാര്‍ഥിനിയാണ് വെടിവയ്പ്പ്‌ നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവ സ്ഥലത്തേക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുന്‍പ് തന്നെ അക്രമിയായ പെണ്‍കുട്ടിയും ആത്മഹത്യ ചെയ്‌തതായി പൊലീസ് അറിയിച്ചു.

വെടിവയ്പ്പി‌ല്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിണ്ടർഗാർട്ടൻ മുതൽ ഹൈസ്‌കൂൾ തലം വരെയുള്ള 420 വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണ് അബണ്ടന്‍റ് ലൈഫ് ക്രിസ്ത്യൻ സ്‌കൂൾ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം, സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അക്രമം നടത്തിയ പെണ്‍കുട്ടിയുടെ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തിയതായി മാഡിസണ്‍ പൊലീസ് മേധാവി ഷോണ്‍ ബാണ്‍സിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജൻസിയായ എപി റിപ്പോര്‍ട്ട് ചെയ്‌തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി സംഘം സംസാരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് അവര്‍ സഹകരിക്കുന്നുണ്ടെന്നുമാണ് വിവരം.

10.57നാണ് സ്‌കൂളില്‍ നിന്നും വെടിവയ്പ്പി‌നെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. നാല് മിനിറ്റിനുള്ളില്‍ തന്നെ പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു. സ്‌കൂളിലെ സ്റ്റഡി ഹാളിലായിരുന്നു വെടിവയ്പ്പ്‌ ഉണ്ടായതെന്നും മാഡിസണ്‍ പൊലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.

Also Read :ജോർജിയയിൽ റസ്‌റ്റോറന്‍റിൽ 12 ഇന്ത്യൻ പൗരന്മാരെ മരിച്ച നിലയിൽ കണ്ടെത്തി

ABOUT THE AUTHOR

...view details