ETV Bharat / bharat

അമ്മയ്ക്ക് വിവാഹേതര ബന്ധമെന്ന് പ്രചരിപ്പിച്ചു, പത്തൊന്‍പതുകാരനായ മകനെ ദമ്പതിമാര്‍ കൊലപ്പെടുത്തി - COUPLE KILLS 19 YR OLD SON

തങ്ങളുട മകന് ചില ദുഃസ്വഭാവങ്ങളുണ്ടായിരുന്നെന്ന് ദമ്പതിമാര്‍, സ്വന്തം അമ്മയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന പ്രചാരണം അടക്കം നടത്തിയെന്നും അച്‌ഛനമ്മമാര്‍.

SPREADING RUMOURS ABOUT HIS MOTHER  COUPLE WAS ARRESTED  COUPLE KILLS SON IN ANDHRA PRADESH  Son Spreading Rumours About Mother
Representational Picture (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 17, 2025, 11:39 AM IST

രാജംപേട്ട്: മകനെ കൊലപ്പെടുത്തിയ ദമ്പതിമാര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ രാജംപേട്ടിലാണ് സംഭവം. അമ്മയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് നുണ പ്രചാരണം നടത്തിയതിനാണ് മകനെ കൊല്ലേണ്ടി വന്നതെന്ന് പിടിയിലായ ദമ്പതിമാര്‍ വ്യക്തമാക്കി.

രാജംപേട്ട് മണ്ഡലിലെ പോലി ഗ്രാമത്തിലാണ് സംഭവം. ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഗൗണിപൂര്‍ ലക്ഷ്‌മിനരസരാജു, ലളിതമ്മ എന്നിവരാണ് പിടിയിലായതെന്ന് മണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ അലി അറിയിച്ചു. പത്തൊന്‍പതുകാരനായ ചരണ്‍കുമാര്‍ രാജു(19) ആണ് കൊല്ലപ്പെട്ടത്. തങ്ങളുടെ മകന് പല ദുഃസ്വഭാവങ്ങളും ഉണ്ടായിരുന്നെന്ന് ദമ്പതിമാര്‍ പറഞ്ഞെന്നും പൊലീസ് അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ലക്ഷ്‌മി നരസരാജു കുവൈറ്റിലാണ് ജോലി ചെയ്യുന്നത്. ഭാര്യയും രണ്ട് ആണ്‍മക്കളും സ്വന്തം ഗ്രാമത്തില്‍ കഴിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ മദ്യപിച്ച ശേഷം മൂത്തമകന്‍ രാജു അമ്മയ്ക്ക് ഒരു വഴി വിട്ട ബന്ധമുണ്ടെന്ന് നാട്ടുകാരോട് പറഞ്ഞു. ഇത് ലളിതമ്മയ്ക്ക് നാട്ടില്‍ വലിയ ചീത്തപ്പേരുണ്ടാക്കി. ഈ മാസം പന്ത്രണ്ടിന് നാട്ടിലെത്തിയ ലക്ഷ്‌മി നരസരാജുവും ഭാര്യയും മകനെ നേര്‍ വഴിക്ക് നടക്കാന്‍ ഉപദേശിച്ചു. എന്നാല്‍ ഇയാള്‍ അനുസരിച്ചില്ല. തിങ്കളാഴ്‌ച മദ്യപിച്ചെത്തിയ മകന്‍ മാതാപിതാക്കളുമായി വഴക്കിട്ടു.

ലളിതമ്മ മകന്‍റെ കാലില്‍ ഒരു ടവല്‍ കൊണ്ട് കെട്ടുകയും ലക്ഷ്‌മിനരസരാജു മറ്റൊരു ടവല്‍ ഉപയോഗിച്ച് ഇയാളെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഇത് മൂടി വയ്ക്കാനും ദമ്പതിമാര്‍ ശ്രമിച്ചു. മകന്‍ അസുഖം വന്ന് മരിച്ചതായി ഇവര്‍ നാട്ടുകാരെ അറിയിച്ചുവെന്നും സിഐ പറഞ്ഞു.

പിറ്റേദിവസം രാവിലെ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അപ്പൂപ്പന്‍ വെങ്കിട നരസരാജുവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. തൊട്ടടുത്ത ദിവസം തന്നെ ദമ്പതിമാരെ അറസ്റ്റ് ചെയ്‌തു കോടതിയില്‍ ഹാജരാക്കി. ഇവരെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തു.

Also Read: ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്‌മ കുറ്റക്കാരി; ശിക്ഷാവിധി നാളെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.