പാരിസ് :തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നുകൊണ്ടിരിക്കെ ഫ്രാൻസിന്‍റെ വിവിധ മേഖലകളില്‍ സംഘര്‍ഷം. ഇടതുപക്ഷ സഖ്യം ലീഡ് ചെയ്യുമെന്ന് സൂചിപ്പിക്കുന്ന ഫലം പുറത്തുവന്നതിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇടതുപക്ഷത്തിന്‍റെ വിജയത്തിൽ പങ്കുചേരാൻ പാരിസിലെ പ്ലേസ് ഡി ലാ റിപ്പബ്ലിക്കിൽ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയിരുന്നു.
ഇവര്‍ വലതുപക്ഷത്തിനെതിരായി പ്രകടനം നടത്തിയത് സംഘര്‍ഷത്തിന് വഴിവയ്‌ക്കുകയായിരുന്നു. മുഖംമൂടി ധരിച്ച പ്രകടനക്കാർ തെരുവുകളിലൂടെ ഓടുന്നതും തീ കത്തിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതിനാൽ വിവിധ ഇടങ്ങളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
തെരുവുകളില്‍ പ്രകടനം കനത്തതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും കലാപക്കൊടി ഉയര്‍ത്തി കാണിക്കുകയും ചെയ്‌തു. പ്രകടനക്കാര്‍ മൊളോടോവ് കോക്ക്‌ടെയിലുകളും സ്മോക്ക് ബോംബുകളും എറിഞ്ഞതായും അധികൃതർ പറഞ്ഞു. ഫാസിസ്റ്റുകളെ എല്ലാവരും വെറുക്കുന്നു എന്ന മുദ്രാവാക്യം വിളികളും പ്രകടനക്കാര്‍ ഉയര്‍ത്തിയിരുന്നു.