മെൽബോൺ :ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിലെ ബീച്ചിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മുങ്ങി മരിച്ചു. ഏകദേശം 20 വർഷത്തിനിടയിലെ വിക്ടോറിയൻ കടലിൽ നടന്ന ഏറ്റവും വലിയ ദുരന്തമാണിതെന്ന് അധികൃതർ (25-01-2024) അറിയിച്ചു. വിക്ടോറിയയിലെ ഫിലിപ്പ് ഐലൻഡിൽ ബുധനാഴ്ചയാണ് അപകടം നടന്നത്.
പട്രോളിംഗ് ലൈഫ് ഗാർഡ് സൈറ്റിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ഫിലിപ്പ് ദ്വീപിലെ ഫോറസ്റ്റ് ഗുഹകൾക്ക് സമീപമുള്ള വെള്ളത്തിൽ നാല് ആളുകളെ സഹായിക്കാൻ ലൈഫ് സേവിംഗ് വിക്ടോറിയയെ വിളിച്ചതായി ലൈഫ് സേവിംഗ് വിക്ടോറിയ സ്റ്റേറ്റ് ഏജൻസി കമാൻഡർ കെയ്ൻ ട്രെലോർ പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയപ്പോൾ , ഓഫ് ഡ്യൂട്ടി ലൈഫ് ഗാർഡുകൾ അവരിൽ മൂന്ന് പേരെ വെള്ളത്തിൽ കണ്ടെത്തി കരയ്ക്കെത്തിച്ചു. മാത്രമല്ല ഞങ്ങളുടെ ഒരു റെസ്ക്യൂ ബോട്ട് അവസാനത്തെ ആളെയും വെള്ളത്തിൽ നിന്ന് കരയ്ക്ക് കയറ്റിയെന്നും കെയ്ൻ ട്രെലോർ പറഞ്ഞു. എന്നാല്‍ എല്ലാവരും അബോധാവസ്ഥയിലായിരുന്നു, രക്ഷാപ്രവർത്തകർ സിപിആര്‍ നല്കി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും നിർഭാഗ്യവശാൽ അവരിൽ മൂന്ന് പേർ മരിച്ചുവെന്നും ട്രെലോർ കൂട്ടിച്ചേര്‍ത്തു. മരണപ്പെട്ടവരുടെ പേര് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.