കേരളം

kerala

ETV Bharat / international

സംവാദത്തിലെ പ്രകടനം; പിന്‍മാറണമെന്ന മുറവിളിക്കിടെ ഡെമോക്രാറ്റിക് ഗവര്‍ണര്‍മാരുമായി ബൈഡന്‍റെ കൂടിക്കാഴ്‌ച - Pressure on Biden to step asid

ബൈഡനെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് നീക്കാന്‍ അധികാരമില്ലെന്നും വിലയിരുത്തല്‍. പാര്‍ട്ടിക്ക് പ്ലാന്‍ ബി ഇല്ലെന്നും വ്യക്തമാക്കല്‍.

ഡെമോക്രാറ്റിക് ഗവര്‍ണര്‍  JOE BIDEN  BERNIE SANDERS  LLOYD DOGGETT
JOE BIDEN (ETV Bharat)

By PTI

Published : Jul 3, 2024, 12:16 PM IST

വാഷിങ്‌ടണ്‍ :ജോ ബൈഡനെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ അദ്ദേഹം ഇന്ന് രാജ്യത്തെ ഡെമോക്രാറ്റിക് ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തും. ക്യാപിറ്റോള്‍ ഹില്‍സ് നേതാക്കളുമായും അദ്ദേഹം ഈയാഴ്‌ച തന്നെ കൂടിക്കാഴ്‌ച നടത്തുമെന്നാണ് സൂചന.

കഴിഞ്ഞാഴ്‌ച മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായും നടന്ന തെരഞ്ഞെടുപ്പ് സംവാദത്തില്‍ വളരെ മോശം പ്രകടനമാണ് ബൈഡന്‍ കാഴ്‌ചവച്ചത് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രാജ്യത്ത് മുറവിളി ഉയരുന്നത്. ഇതോടെയാണ് പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ ബൈഡന്‍ നിര്‍ബന്ധിതനായിരിക്കുന്നത്. ബൈഡന്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ജനപ്രാതിനിധ്യ സഭയിലെ 25 ഡെമോക്രാറ്റിക് അംഗങ്ങള്‍ എങ്കിലും ആവശ്യപ്പെടുമെന്നാണ് സൂചന. അറ്റ്ലാന്‍റ സംവാദത്തിന് ശേഷം മൂന്നിലൊന്ന് ഡെമോക്രാറ്റുകളും ബൈഡന്‍ പിന്‍മാറണമെന്ന പക്ഷക്കാരാണ്.

കഴിഞ്ഞ ദിവസം വിര്‍ജീനിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാജ്യാന്തര യാത്രകളാണ് തന്‍റെ അറ്റ്ലാന്‍റ സംവാദത്തിലെ മോശം പ്രകടനത്തിന് കാരണമെന്ന് ബൈഡന്‍ വിശദീകരിച്ചിരുന്നു. രണ്ട് തവണ താന്‍ ലോകം മുഴുവന്‍ സഞ്ചരിച്ചിരുന്നു. നൂറിലേറെ ടൈം സോണുകളിലൂടെ കടന്ന് പോയി. ചര്‍ച്ചയ്ക്ക് മുമ്പ് തന്‍റെ ജീവനക്കാരെയൊന്നും തനിക്ക് ശ്രദ്ധിക്കാനായില്ല. വേദിയില്‍ വീണ് ഉറങ്ങും മട്ടിലാണ് താന്‍ തിരികെയെത്തിയത് എന്നും ബൈഡന്‍ വ്യക്തമാക്കി.

ഇതുവരെ 38 ലക്ഷം ഡോളര്‍ ബൈഡന്‍ സമാഹരിച്ച് കഴിഞ്ഞു. പല മുതിര്‍ന്ന നേതാക്കളും ബൈഡന് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. തന്‍റെ പല നേട്ടങ്ങളും സംവാദത്തില്‍ തുറന്ന് കാട്ടുന്നതില്‍ ബൈഡന്‍ പരാജയപ്പെട്ടെന്ന് ഡോഗെറ്റ് തുറന്നടിച്ചു. അത് പോലെ ട്രംപിന്‍റെ നുണകള്‍ തുറന്ന് കാട്ടാനും അദ്ദേഹത്തിന്‍ ആയില്ല. മുന്‍ ഡെമോക്രാറ്റിക് പ്രസിഡന്‍റ് ലിന്‍ഡണ്‍ ജോണ്‍സന്‍റെ പാത ബൈഡന്‍ പിന്തുടരണമെന്നാണ് ഡോഗെറ്റ് ആവശ്യപ്പെടുന്നത്.

സാഹചര്യങ്ങള്‍ വ്യത്യസ്‌തമായിരുന്നെങ്കിലും അദ്ദേഹം വേദനയോടെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിയറ്റ്നാം യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു 1968ല്‍ അദ്ദേഹം തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറി നിന്നത്. ഇതിന് പുറമെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള ചില വെല്ലുവിളികളുമുണ്ടായിരുന്നു. അന്ന് 77 വയസുണ്ടായിരുന്ന ലിന്‍ഡണ്‍ ജോണ്‍സണ് യുവാക്കള്‍ക്ക് അധികാരം കൈമാറുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹവും. ട്രംപിനെ പോലെ അല്ലാത്തത് കൊണ്ട് തന്നെ രാജ്യത്തിന് വേണ്ടി പ്രസിഡന്‍റ് ബൈഡന്‍ ആ തീരുമാനമെടുക്കണമെന്നാണ് താന്‍ കരുതുന്നതെന്നും ഡോഗെറ്റ് പറഞ്ഞു. ഇദ്ദേഹം രംഗത്ത് എത്തിയതോടെ മറ്റ് ഡെമോക്രാറ്റുകളും പതിയെ രംഗത്ത് വരുമന്ന് വിലയിരുത്തുന്നവരുണ്ട്.

അതേസമയം വെര്‍മോണ്ടില്‍ നിന്നുള്ള സെനറ്റര്‍ക്ക് അദ്ദേഹം മാറി നില്‍ക്കണമെന്ന അഭിപ്രായമില്ല. സംവാദത്തിലെ അദ്ദേഹത്തിന്‍റെ പ്രകടനം തന്നെ നിരാശപ്പെടുത്തിയെങ്കിലും ഈ പരാജയത്തില്‍ നിന്ന് അദ്ദേഹം വിജയിക്കുമന്നാണ് താന്‍ കരുതന്നതെന്നും ബെര്‍ണി സാന്‍ഡേഴ്‌സ് പറഞ്ഞു. 2020ല്‍ ബൈഡന്‍റെ മുഖ്യ എതിരാളി ആയിരുന്നു സാന്‍ഡേഴ്‌സ്. വോട്ടര്‍മാര്‍ പക്വതയുള്ള തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഗ്രാമി പുരസ്‌കാരമത്സരമല്ല. തങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന നിര്‍ണായക നയങ്ങള്‍ കൈക്കൊള്ളാന്‍ കഴിവുള്ളത് ആര്‍ക്കാണെന്ന് തീരുമാനിക്കാനുള്ള രാഷ്‌ട്രീയ തീരുമാനമാണ് കൈക്കൊള്ളേണ്ടത്. നാന്‍സി പെലോസിയും ബൈഡനെ പിന്തുണയ്ക്കുന്ന നിലപാടാണ് കൈക്കൊണ്ടത്.

അതേസമയം ബൈഡന്‍ മാറിയാല്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം, മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെത്ചന്‍ വൈറ്റ്മര്‍, വൈസ് പ്രസിഡന്‍റ് കമല ഹാരിസ് തുടങ്ങിയവര്‍ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. എന്നാല്‍ ബൈഡന്‍റെ സ്വീകാര്യതയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് സിഎന്‍എന്‍ നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നത്.

പാര്‍ട്ടിക്ക് പ്ലാന്‍ ബിയില്ലെന്ന് ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി അധ്യക്ഷന്‍ ജെയ്‌മി ഹാരിസണ്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും പ്രൈമറികളില്‍ മികച്ച രീതിയില്‍ പിന്തുണ ഉറപ്പാക്കാന്‍ ബൈഡന് സാധിച്ചിരുന്നു. പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തിന് മുമ്പ് തന്നെ ബൈഡനെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്ന സൂചനയും പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്.

Also Read:യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: ആദ്യ സംവാദത്തില്‍ തിളങ്ങാനാകാതെ ബൈഡൻ; പാര്‍ട്ടിയില്‍ ആശങ്ക

ABOUT THE AUTHOR

...view details