വാഷിങ്‌ടണ്‍ : വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അനുശോചനം രേഖപ്പെടുത്തി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട കുടുംബത്തിന്‍റെ സങ്കടത്തോടൊപ്പം ചേരുന്നതായി ബൈഡന്‍ അറിയിച്ചു. സങ്കീർണമായ രക്ഷാദൗത്യം വിജയകരമായി നടത്തുന്ന സൈനികരെയും സന്നദ്ധ പ്രവര്‍ത്തകരെയും ബൈഡന്‍ അഭിനന്ദിച്ചു.
മുണ്ടക്കൈ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ - US President condoled in landslide - US PRESIDENT CONDOLED IN LANDSLIDE
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ അനുശോചനം രേഖപ്പെടുത്തി.

Joe Biden (ETV Bharat)
Published : Aug 2, 2024, 9:24 AM IST
'ഇന്ത്യയിലെ കേരള സംസ്ഥാനത്തുണ്ടായ മാരകമായ ഉരുൾപൊട്ടലിൽ നാശനഷ്‌ടം സംഭവിച്ച എല്ലാവരോടും ഞാനും ജില്ലും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദാരുണമായ സംഭവത്തിൻ്റെ ഇരകൾക്കൊപ്പം ഞങ്ങളുടെ പ്രാർഥനകളുണ്ടാകും. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട കുടുംബങ്ങൾക്കൊപ്പം ഞങ്ങൾ ദുഃഖിക്കുന്നു. സങ്കീർണമായ രക്ഷാദൗത്യം നടത്തുന്ന ഇന്ത്യൻ സർവീസ് അംഗങ്ങളുടെയും ദുരന്ത മുഖത്തേക്ക് ഓടിയെത്തിയവരുടെയും ധൈര്യത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു.'- ബൈഡൻ പ്രസ്‌താവനയിൽ പറഞ്ഞു.