കേരളം

kerala

ETV Bharat / international

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ ട്രംപ്, പ്രഖ്യാപനം ഉടനെന്ന് സൂചന

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

Donald Trump  Candidate Of The Republican Party  അമേരിക്കന്‍ തെരഞ്ഞെടുപ്പ്  ഡൊണാള്‍ഡ് ട്രംപ്
us elections 2024 republican party candidate donald trump

By ETV Bharat Kerala Team

Published : Jan 26, 2024, 2:19 PM IST

കൊളംബിയ:അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാനുള്ള പ്രമേയം റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി അടുത്തയാഴ്‌ച പരിഗണിച്ചേക്കും (Donald Trump is the Candidate of the Republican Party). ഇതിനായുള്ള വോട്ടെടുപ്പ് നടന്ന രണ്ട് സംസ്ഥാനങ്ങളിലും ട്രംപ് മുന്നേറുകയായിരുന്നു. ഇന്ത്യൻ വംശജയും മുൻ യുഎൻ അംബാസഡറുമായ നിക്കി ഹേലിയെ (Nikki Haley) ആണ് ട്രംപ് പിന്നിലാക്കിയത്.

വിജയത്തിന് പിന്നാലെ ട്രംപ് നടത്തിയ പ്രസംഗത്തിൽ നിക്കി ഹേലിയ്ക്കെതിരെയും യു എസ് പ്രസിഡന്‍റ് ജോ ബൈഡനെതിരെയും കടുത്ത വിമർശനം ഉന്നയിച്ചു. നിക്കി ഹേലി പരാജയം സമ്മതിക്കുന്നില്ലെന്നും അവർക്കിന്ന് മോശം രാത്രിയാണെന്നും ട്രംപ് പറഞ്ഞു. ഈ വർഷം നവംബറിലാണ് അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുക (US Presidential Election 2024).

അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയായി ഡൊണൾഡ് ട്രംപിനെ പ്രഖ്യാപിക്കുന്നു. ഈ നിമിഷം മുതൽ സ്ഥാനാർഥികളെ പിന്തുണയ്ക്കുന്ന എല്ലാവരെയും ടീം ട്രംപ് 2024-ൻ്റെ പ്രാധാന്യമായുള്ള അംഗങ്ങളായി സ്വാഗതം ചെയ്യുന്നുവെന്ന് വ്യാഴാഴ്‌ച അസോസിയേറ്റഡ് പ്രസിന് ലഭിച്ച കരടിൽ പറയുന്നു.ആർഎൻസി ചെയർ റോണ മക്‌ഡാനിയൽ ഇതിനകം തന്നെ അംഗീകാരം നൽകിയിട്ടുണ്ടെന്നാണ് സൂചന.

അടുത്ത ആഴ്‌ച ലാസ് വെഗാസിൽ ആർ എൻ സി ശീതകാല യോഗത്തിനായി ഒത്തുകൂടാൻ തയ്യാറെടുക്കുന്നതിനിടെയാണ് പ്രമേയത്തെ കുറിച്ചുള്ള വാർത്ത ദി ഡിസ്‌പാച്ച് പുറത്തുവിട്ടത്. അതേസമയം മുൻ ജി ഒ പി പ്രസിഡൻ്റ് സ്ഥാനാർഥി ക്രിസ് ക്രിസ്റ്റിയുടെ പ്രധാന അനുകൂലിയായ ന്യൂജേഴ്‌സി റിപ്പബ്ലിക്കൻ നാഷണൽ കമ്മറ്റിമാൻ ബിൽ പാലറ്റുച്ചി വിഡ്ഢിത്തമെന്നാണ് ഈ പ്രമേയത്തെ വിശേഷിപ്പിച്ചത്. നാല് വർഷം കൂടുമ്പോൾ നടക്കുന്ന പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് വോട്ടമാരെ സംബന്ധിച്ച് വലിയ അപമാനകാരണം ഇപ്പോൾ സംഭവിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ആശയത്തെ താൻ വളരെയധികം വിലമതിക്കുന്നുണ്ടെങ്കിലും പാർട്ടി ഐക്യത്തിന് വേണ്ടി, അവർ ഈ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ല. എന്നാൽ, അത് പഴയ രീതിയിൽ തന്നെ പൂര്‍ത്തിയാക്കണം. ഒപ്പം ബാലറ്റ് ബോക്‌സിൽ പ്രക്രിയ പൂർത്തിയാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details