വാഷിങ്ടണ്‍:അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ. ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപയുടെ കൈക്കൂലി നല്‍കിയതിനെതിരെയാണ് നടപടി. അദാനി ഗ്രീൻ എനര്‍ജി ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ സാഗര്‍ അദാനിക്കെതിരെയും (30) കേസെടുത്തിട്ടുണ്ട്.
20 വര്‍ഷത്തിനുള്ളില്‍ 2 ബില്യൺ ഡോളറിലധികം ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ കരാറുകൾ നേടുന്നതിന് അദാനിയും കൂട്ടരും 250 മില്യൺ യുഎസ് ഡോളറിലധികം കൈക്കൂലി നൽകി, ഇക്കാര്യം മറച്ചുവെച്ച് നിക്ഷേപ തട്ടിപ്പ് നടത്തി എന്നിവയാണ് ആരോപണങ്ങള്‍. അദാനി ഉള്‍പ്പടെ ഏഴ് പേര്‍ക്കെതതിരെയാണ് കേസ്. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇത് കൂടാതെ തങ്ങളുടെ കമ്പനി അഴിമതി രഹിത നയമാണ് സ്വീകരിക്കുന്നതെന്ന് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് യുഎസ് ഭരണകൂടത്തേയും നിക്ഷേപകരേയും തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയും കോടതി കേസ് എടുത്തിട്ടുണ്ട്. യുഎസ് നിക്ഷേപകരിൽ നിന്നും അദാനി ഗ്രീൻ എനർജി 175 മില്യൻ സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്.
അതേസമയം, യുഎസില്‍ അഴിമതിക്കുറ്റം രജിസ്റ്റര്‍ ചെയ്‌തതിന് പിന്നാലെ ഗൗതം അദാനിക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. അദാനിക്കെതിരെ തങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്‌ക്കുന്നതാണ് കേസ്. വിഷയത്തില്‍ സംയുക്ത പാര്‍ലമെന്‍ററികാര്യ സമിതിയുടെ അന്വേഷണം വേണമെന്നും മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശ് അഭിപ്രായപ്പെട്ടു.
Also Read :'മഹായുതി സർക്കാർ ഒത്താശ ചെയ്‌തുകൊണ്ട് കബളിപ്പിച്ച് നേടിയ ഇടപാട്': താപവൈദ്യുതി ബിഡ് അദാനി ഗ്രൂപ്പ് നേടിയതിൽ ജയറാം രമേശ്