വാഷിങ്ങ്ടൺ: ചൈനീസ് ആപ്പായ ടിക്ക് ടോക്കിനെ നിരോധിക്കാന്‍ വീണ്ടും നിയമം പാസാക്കി അമേരിക്കന്‍ ജനപ്രതിനിധി സഭ. മാര്‍ച്ചില്‍ ടിക്ക് ടോക്കിനെ നിരോധിക്കാനുള്ള ബില്ലിനെ അനുകൂലിച്ച് സഭ വോട്ട് ചെയ്‌തിരുന്നു. മാര്‍ച്ചിലെ നിയമത്തില്‍ ടിക്ക് ടോക്കിന്‍റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സിന്‍റെ നിക്ഷേപം ആറ് മാസത്തിനുള്ളില്‍ പിന്‍വലിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഈ സമയപരിധി പാലിക്കുന്നതില്‍ വീഴ്‌ച വരുത്തിയാല്‍ ആപ്പിളിന്‍റെയും ഗൂഗിളിന്‍റെയും ആപ്പ് സ്‌റ്റോറില്‍ നിന്ന് ടിക്ക് ടോക്കിനെ നിരോധിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
ആറ്മാസത്തെ സമയം നല്‍കിയിട്ട് ഒന്‍പത് മാസം പിന്നിട്ടിട്ടും ബൈറ്റ് ഡാന്‍സ് തങ്ങളുടെ നിക്ഷേപം പിന്‍വലിച്ചിട്ടില്ല. 90 ദിവസത്തെ സമയപരിധി കൂടി വൈറ്റ് ഹൗസ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ബില്ലിനെ എതിര്‍ത്തിരുന്ന ചില അംഗങ്ങള്‍ ഇപ്പോള്‍ ബില്ലിനെ പിന്തുണച്ചിട്ടുണ്ട്.
പുതിയ ബില്ലില്‍ കൂടുതല്‍ വിദേശ സഹായ പാക്കേജ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെനറ്റ് ഇതിനുകൂടി വോട്ട് ചെയ്യേണ്ടി വരും. ടിക്ക് ടോക്ക് ബില്ലിനെ മാത്രമായി വോട്ട് ചെയ്യാതെ യുക്രൈന്‍, ഇസ്രയേല്‍ തുടങ്ങിയവയ്ക്കുള്ള സഹായ പദ്ധതികള്‍ക്ക് കൂടി വോട്ട് ചെയ്യും വിധത്തിലാണ് ബില്ല് തയാറാക്കിയിട്ടുള്ളത്. അത് കൊണ്ട് തന്നെ പല അംഗങ്ങള്‍ക്കും ബില്ലിനെ എതിര്‍ക്കാനും കഴിയുന്നില്ല.