ന്യൂഡല്‍ഹി:ഇന്ത്യയില്‍ ഭൂരിഭാഗം പേര്‍ക്കും സുപരിചതമാണ് യുപിഐ അഥവാ യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റര്‍ഫേസ്. ഫോണ്‍പേ, അല്ലെങ്കില്‍ ഗൂഗിള്‍ പേ ഉപയോഗിച്ചാണ് യുപിഐ പേയ്‌മെന്‍റുകള്‍ നടത്തുന്നത്. ഷോപ്പിങ് നടത്തുന്നതിന് മുതല്‍ കറന്‍റ് ബില്ല് അടയ്‌ക്കാനും മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനുമൊക്കെ യുപിഐ സേവനമാണ് ഇന്ന് പലരും ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് യുവാക്കള്‍. എന്നാല്‍ ഇന്ത്യയിലാണ് ഈ സേവനം നിലവില്‍ കൂടുതലായും ലഭ്യമാകുന്നത്.
വിദേശരാജ്യങ്ങളിലൊന്നും ഇത്തരത്തില്‍ ഇന്ത്യക്കാര്‍ക്ക് യുപിഐ സേവനം ലഭ്യമാകുന്നില്ല. ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ പ്രവാസികള്‍ ഉള്‍പ്പെടെ യുപിഐ ലഭിക്കാതെ ബുദ്ധിമുട്ടുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് സഹായകമാകുന്ന പുതിയൊരു പദ്ധതിയുമായിട്ടാണ് ഇപ്പോള്‍ ഇന്‍റര്‍നാഷണൽ പേയ്‌മെന്‍റ് ലിമിറ്റഡ് (എൻഐപിഎൽ) രംഗത്തെത്തിയിരിക്കുന്നത്.
നിരവധി ഇന്ത്യൻ പ്രവാസികള്‍ താമസിക്കുന്ന യുഎഇയില്‍ യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) വ്യാപകമാക്കുമെന്ന് എൻഐപിഎൽ അറിയിച്ചു. ഇതിന്‍റെ ഭാഗമായി യുഎഇ ആസ്ഥാനമായുള്ള പേയ്‌മെന്‍റ് സൊല്യൂഷൻ ദാതാവായ മാഗ്നാറ്റിയുമായി ഇന്‍റർനാഷണൽ പേയ്‌മെന്‍റ്സ് ലിമിറ്റഡ് കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ യുപിഐ പേയ്‌മെന്‍റ് വ്യാപകമാക്കുന്നതിന്‍റെ ഭാഗമായാണ് യുഎഇയിലും കൂടുതല്‍ ഇടങ്ങളില്‍ ഈ സംവിധാനം കൊണ്ടുവരുന്നതെന്നും എൻഐപിഎൽ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും പ്രവാസികള്‍ക്കും UPI സേവനം നല്‍കാൻ കൂടുതൽ വ്യാപാരികളെ പ്രാപ്‌തമാക്കുകയും യുഎഇയിൽ QR അധിഷ്‌ഠിത മർച്ചന്‍റ് പേയ്‌മെന്‍റ് ശൃംഖല വികസിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) അന്താരാഷ്‌ട്ര വിഭാഗമായ NIPL പ്രസ്‌താവനയില്‍ പറയുന്നു.
ഇനി ദുബായിലേക്കും യുഎഇയിലേക്കും പ്രതിവർഷം യാത്ര ചെയ്യുന്ന 12 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് യുപിഐ സേവനം ഉപയോഗിക്കാൻ സാധിക്കും. ദുബായ് ഡ്യൂട്ടി ഫ്രീയിലാകും യുപിഐ സേവനം ആദ്യം ലഭ്യമാകുക. തുടര്‍ന്ന് മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉള്‍പ്പെടെ ഇത് വ്യാപിപ്പിക്കും.
റീട്ടെയിൽ, ഹോസ്‌പിറ്റാലിറ്റി, ഗതാഗതം, സൂപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വ്യാപാര മേഖലകളിലും ഭാവിയില്‍ യുപിഎ സേവനം വിപുലീകരിക്കുെമന്നും ഇന്‍റർനാഷണൽ പേയ്‌മെന്‍റ്സ് ലിമിറ്റഡ് കൂട്ടിച്ചേര്‍ത്തു.
എന്താണ് യുപിഐ?
യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (UPI) എന്നത് ഒരു ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനമാണ്, ഇത് ഉപയോക്താക്കൾക്ക് തത്സമയം പണം അയയ്‌ക്കാനും സ്വീകരിക്കാനും അനുവദിക്കുന്നു. നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ആണ് ഇത് വികസിപ്പിച്ചെടുത്ത്.
Representative image (Etv Bharat) യുപിഐ എങ്ങനെ പ്രവർത്തിക്കുന്നു
- UPI ബാങ്ക് അക്കൗണ്ടുകൾ ഒരു മൊബൈൽ ആപ്പിലേക്ക് സംയോജിപ്പിക്കുന്നു
- ഉപയോക്താക്കൾക്ക് വ്യാപാരികൾക്കോ മറ്റ് ഉപഭോക്താക്കൾക്കോ പേയ്‌മെന്‍റുകൾ നടത്താൻ ഇത് സഹായിക്കും
- ഉപയോക്താക്കൾക്ക് പരസ്‌പരം പണമടയ്ക്കാനും സ്വീകരിക്കാനും യുപിഐ ആപ്പ് വഴി സാധിക്കുന്നു
- ഒരു UPI QR കോഡ് സ്‌കാൻ ചെയ്‌തോ വെർച്വൽ പേയ്‌മെന്‍റ് അഡ്രസ് (VPA) നൽകിയോ ഉപയോക്താക്കൾക്ക് പേയ്‌മെന്‍റുകൾ നടത്താം. ഫോണ്‍പേ, ഗൂഗിള്‍ പേ പോലുള്ള ആപ്പുകളില്‍ യുപിഐ സംവിധാനമാണ് ഉപയോഗിക്കുന്നത്
UPI എങ്ങനെ ഉപയോഗിക്കാം
- നിങ്ങളുടെ മൊബൈൽ നമ്പർ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുക
- ഒരു UPI ആപ്പ് ഡൗൺലോഡ് ചെയ്യുക
- ആപ്പ് തുറന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുക്കുക
- ശേഷം നിങ്ങളുടെ UPI പിൻ സജ്ജീകരിച്ച ശേഷം പേയ്‌മെന്‍റുകള്‍ നടത്താം
- ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌ത ഫോണ്‍ നമ്പറും എപ്പോഴും ആക്‌ടീവായി ഇരിക്കേണ്ടതുണ്ട്
Read Also:വിമാന ടിക്കറ്റ് നിരക്ക് ഇനിയും വര്‍ധിക്കുമോ? രൂപയുടെ മൂല്യം ഇടിയുന്നത് തിരിച്ചടിയെന്ന് എയർ ഇന്ത്യ