കിന്‍ഷാസ:പശ്ചിമകോംഗോയിലെ കോംഗോ നദിയില്‍ രണ്ട് ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി മരണം. തലസ്ഥാനമായ കിന്‍ഷാസയ്ക്ക് കിഴക്കാണ് അപകടമുണ്ടായത്. നിരവധി യാത്രക്കാരും ചരക്കും ബോട്ടുകളില്‍ ഉണ്ടായിരുന്നു. അപകടകാരണം വ്യക്തമല്ല( Congo River).
മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രക്ഷപ്പെട്ടവരുടെ കണക്കുകളും ലഭ്യമായിട്ടില്ല. നിരവധി പേരെ കാണാതായിട്ടുണ്ട്. ആളുകള്‍ വെള്ളത്തിലേക്ക് വീഴുന്നതിന്‍റെയും രക്ഷാപ്രവര്‍ത്തനത്തിനായി ചെറു വള്ളങ്ങള്‍ സംഭവസ്ഥലത്തേക്ക് എത്തുന്നതിന്‍റെയും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്( two boats collided).