വാഷിംഗ്ടൺ:മുന്‍ സൗത്ത് കരോലിന ഗവര്‍ണറും അമേരിക്കൻ റിപ്പബ്ലിക്കൻ എതിരാളിയുമായ നിക്കി ഹേലിയുടെ പേരിനെ പരിഹസിച്ച് മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. നിക്കി ഹേലിയെ നിംബ്ര എന്ന് ആവർത്തിച്ച് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്‍റെ വംശീയ അധിക്ഷേപം.
തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ട്രംപ് ഹേലിയെ നിംബ്ര എന്ന് ആവർത്തിച്ച് പരാമർശിക്കുകയും ശത്രുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തത്. പ്രസിഡന്‍റാകാൻ വേണ്ടതൊന്നും അവൾക്കില്ലെന്നും ട്രംപ് വിമര്‍ശിച്ചു. (Trump has lobbed racially charged attacks at his Indian-American Republican rival Nikki Haley).
1960-ലാണ് നിക്കിയുടെ കുടുംബം യുഎസിലേക്ക് കുടിയേറി താമസമാരംഭിച്ചത്. 1996-ല്‍ ആണ് നിക്കി ഹേലി തന്‍റെ പേര് മാറ്റുന്നത്. നിമരത നിക്കി രാന്ധവ എന്ന തന്‍റെ പേരുമാറ്റി വിവാഹ ശേഷം നിക്കി ഹേലി എന്നാക്കുകയായിരുന്നു. ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായ നിക്കി ജനിക്കുമ്പോൾ അവരുടെ മാതാപിതാക്കൾക്ക് യുഎസ് പൗരന്മാരല്ലായിരുന്നു. ഇതിനാല്‍ തന്നെ പ്രസിഡന്‍റോ വൈസ് പ്രസിഡന്‍റോ ആകാൻ നിക്കി ഹേലിയ്ക്ക് യോഗ്യതയില്ലെന്നാണ് ട്രംപിന്‍റെ ആരോപണം. (Trump has repeatedly referring to Nikki Haley as Nimbra").
അതേസമയം തന്നെ കടന്നാക്രമിച്ച ട്രംപിന്‍റെ പരാമര്‍ശത്തിനെതിരെ നിക്കി ഹേലിയും രംഗത്ത് വന്നു. ട്രംപിന് താന്‍ ഒരു ഭീഷണിയാണെന്ന് തോന്നിയതിനാലാണ് ഈ തരത്തിലുള്ള സൈബര്‍ ആക്രമണവും, വംശീയാധിക്ഷേപവും. തന്‍റെ പേര് പരാമര്‍ശിച്ചുകൊണ്ടുള്ള ആരോപണങ്ങളിലേക്ക് കടക്കാന്‍ താല്‍പര്യമില്ലെന്നും അതേസമയം റിപ്പബ്ലിക്കൻ നോമിനേഷനിൽ വിജയിച്ചാൽ ട്രംപിന്‍റെ വൈസ് പ്രസിഡന്‍റായി പ്രവർത്തിക്കില്ലെന്നും നിക്കി ഹേലി അറിയിച്ചു.
സ്‌കോട്ട്‌ലൻഡിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഡോണള്‍ഡ് ട്രംപ്, എതിരാളികളെ പൂർണ്ണമായും അമേരിക്കക്കാരല്ലെന്ന് വരുത്തിത്തീർക്കാനുള്ള തന്‍റെ ശ്രമങ്ങളിൽ എതിരാളിയുടെ പേരോ പശ്ചാത്തലമോ ഒരു ഉപകരണമായി ഉപയോഗിച്ച സംഭവം മുന്‍പും ഉണ്ടായിട്ടുണ്ട്. മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമക്കെതിരെയും ട്രംപ് സമാനമായ വംശീയാധിക്ഷേപം നടത്തിയിരുന്നു. ഒബാമ യുഎസില്‍ അല്ല ജനിച്ചതെന്നും, പ്രസിഡന്‍റാകാന്‍ യോഗ്യനല്ലെന്നും ട്രംപ് ആരോപിച്ചിരുന്നു. കൂടാതെ 2016 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനിടെ, റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായിരുന്ന സെനറ്റർ ടെഡ് ക്രൂസിനെ അദ്ദേഹം റാഫേൽ എന്ന് ട്രംപ് പരാമർശിച്ചിരുന്നു.