ടെല്‍ അവീവ്(ഇസ്രയേല്‍):ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങി ഒരുവര്‍ഷം പിന്നിടുന്ന വേളയില്‍ അനുശോചനമറിയിക്കാന്‍ വിളിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന് നന്ദി പറഞ്ഞ് ഇസ്രയേല്‍ പ്രസിഡന്‍റ് ഇസാക് ഹെര്‍സോഗ്. കഴിഞ്ഞ വർഷം ഒക്‌ടോബര്‍ ഏഴിനാണ് ഇസ്രയേല്‍ -ഹമാസ് യുദ്ധം തുടങ്ങിയത്. യുദ്ധം തുടങ്ങിയ ശേഷം അമേരിക്കന്‍ ഭരണകൂടവും പ്രസിഡന്‍റ് ജോ ബൈഡനും നല്‍കുന്ന ശക്തമായ പിന്തുണയ്ക്കും അദ്ദേഹം എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ നന്ദി അറിയിച്ചു.
യുദ്ധത്തിനിടെ തടവിലാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും യുദ്ധത്തിലെ ഇരകള്‍ക്കും ഒപ്പമാണ് തന്‍റെ പ്രാര്‍ത്ഥനകളെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കി. ഹമാസിന്‍റെ പ്രവൃത്തികള്‍ ഇറാനും അവരുടെ സഖ്യകക്ഷികളും എത്ര വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത് എന്നതിന്‍റെ ഓര്‍മ്മപ്പെടുത്തലാണെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. ഇസ്രയേലിനോടും സയണിസത്തോടുമുള്ള തന്‍റെ സ്നേഹം യഥാര്‍ത്ഥവും അഗാധവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈഡന്‍റെ ഈ വാക്കുകള്‍ ഇസ്രയേല്‍ ഒരിക്കലും മറക്കില്ലെന്ന് പ്രസിഡന്‍റ് ഇസാക് ഹെര്‍സോഗ് പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം സംഘര്‍ഷം വര്‍ദ്ധിച്ചിരിക്കുകയാണെന്നും, ഇസ്രയേലിന് ഇതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാകില്ലെന്നും, തങ്ങള്‍ക്ക് മേഖലയിലാകെ യുദ്ധം പടരണമെന്ന ഉദ്ദേശ്യമില്ലെന്നും ലെബനന്‍ സ്ഥാനപതി റാബി നര്‍ഷ് പറഞ്ഞു. ലെബനനില്‍ നാലായിരത്തോളം ഇന്ത്യാക്കാരുണ്ടെന്നു അവരെല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യയിലെ ലെബനന്‍ സ്ഥാനപതി വ്യക്തമാക്കി.
എല്ലാ ഇരകളോടും അവരുടെ കുടുംബങ്ങളോടും ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറെസ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന എല്ലാവരെയും നിരുപാധികം വിട്ടയക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.