ETV Bharat / international

വൈദ്യുതി ഉത്പാദനം; രാജ്യത്തെ ഏറ്റവും വലിയ ആണവ നിലയം നിർമിക്കാന്‍ പാകിസ്ഥാൻ - PAKISTAN LARGEST NUCLEAR PLANT

പാകിസ്ഥാനിലെ മൂന്നാമത്തെ ആണവ നിലയമാണിത്.

NUCLEAR PLANT FOR ELECTRICITY  PAKISTAN NUCLEAR PLANTS  പാകിസ്ഥാൻ ആണവ നിലയം  ആണവ നിലയം വൈദ്യുതി
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 30, 2024, 3:32 PM IST

ഇസ്ലാമാബാദ് : വൈദ്യുതി ഉത്പാദനത്തിനായി തങ്ങളുടെ ഏറ്റവും വലിയ ആണവ നിലയം നിർമിക്കാനൊരുങ്ങി പാകിസ്ഥാൻ. രാജ്യത്തെ ആണവോർജ നിയന്ത്രണ ഏജൻസി ലൈസൻസ് നൽകിയതിന് പിന്നാലെയാണ് ആണവ നിലയം നിര്‍മിക്കാന്‍ പാകിസ്ഥാന്‍ ഒരുങ്ങുന്നത്.

1200 മെഗാവാട്ട് ശേഷിയുള്ള, ആണവോർജത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ പ്ലാന്‍റായ ചഷ്‌മ ന്യൂക്ലിയർ പവർ പ്ലാന്‍റ് യൂണിറ്റ് 5 (സി-5) നിർമിക്കാനുള്ള ലൈസൻസാണ് പാകിസ്ഥാൻ ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റി (പിഎൻആർഎ) കഴിഞ്ഞ ദിവസം നല്‍കിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഈ വർഷം ഏപ്രിലിലാണ് പാകിസ്ഥാൻ ആറ്റോമിക് എനർജി കമ്മിഷൻ ലൈസൻസിനായി അപേക്ഷിച്ചത്. പ്രാഥമിക സുരക്ഷാ വിലയിരുത്തൽ റിപ്പോർട്ടും ആണവ സുരക്ഷ, റേഡിയേഷൻ സംരക്ഷണം, അടിയന്തര തയ്യാറെടുപ്പ്, മാലിന്യ സംസ്‌കരണം, ആണവ സുരക്ഷ എന്നിവയുടെ രൂപകൽപ്പനയും പ്രവർത്തന വശങ്ങളും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചിരുന്നു എന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്‌തു.

ദേശീയ അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി സമഗ്രമായ അവലോകനത്തിന് ശേഷമാണ് ലൈസൻസ് നൽകിയത് എന്ന് പിഎന്‍ആര്‍എ പത്രക്കുറിപ്പിൽ പറഞ്ഞു. ഡബിൾ-ഷെൽ കണ്ടെയ്ൻമെന്‍റും റിയാക്‌ടർ ഫിൽട്ടർ ചെയ്‌ത വെന്‍റിങ് സിസ്റ്റവും ഉൾപ്പെടെയുള്ള സുരക്ഷാ ഫീച്ചറുകളുള്ള ചൈനീസ് ഹുവാലോങ് രൂപകൽപ്പന ചെയ്‌ത നൂതന മൂന്നാം തലമുറ പ്രഷറൈസ്‌ഡ് വാട്ടർ റിയാക്‌ടറാണ് സി 5 എന്നും റിപ്പോര്‍ട്ട് പറയുന്നു.

60 വർഷത്തെ ആയുസാകും ഇതിനുണ്ടാവുക. സമാന രൂപകൽപ്പനയുള്ള പാകിസ്ഥാനിലെ മൂന്നാമത്തെ ആണവ നിലയമാണിത്. കറാച്ചി ന്യൂക്ലിയർ പവർ പ്ലാന്‍റ് യൂണിറ്റ് 2 ഉം 3 ഉം ഇതിനകം വിജയകരമായി പ്രവർത്തിക്കുകയും രാജ്യത്ത് വൈദ്യുതി എത്തിക്കുകയും ചെയ്യുന്നതായി പിഎന്‍ആര്‍എ പറഞ്ഞു.

നാഷണൽ ഇക്കണോമിക് കൗൺസിലിന്‍റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച സി-5ന് 3.7 ബില്യൺ യുഎസ് ഡോളറാണ് ചെലവ്. പാകിസ്ഥാന്‍റെ സ്ഥാപിത ആണവോർജ ശേഷി ഏകദേശം 3,530 മെഗാവാട്ട് ആണ്. ഇതാണ് ദേശീയ ഗ്രിഡിലെ മൊത്തം വൈദ്യുതി ഉത്‌പാദനത്തിന്‍റെ 27 ശതമാനവും സംഭാവന ചെയ്യുന്നത്.

Also Read: സൈനിക കോടതി സാധാരണക്കാരെ ശിക്ഷിച്ചതില്‍ ആശങ്ക; പാകിസ്ഥാനെതിരെ അമേരിക്ക

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.