തായ്‌പേയ്(തായ്‌വാന്‍): പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നാല് വിമാനങ്ങള്‍ തായ്‌വാന്‍ കടലിടുക്കിന്‍റെ അതിര്‍ത്തി ലംഘിച്ചതായി തായ്‌വാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം. 8 ചൈനീസ് വിമാനങ്ങളും 7 നാവിക കപ്പലുകളും 2 ഔദ്യോഗിക കപ്പലുകളും തങ്ങളുടെ അതിര്‍ത്തിയില്‍ എത്തിയതായി തായ്‌വാന്‍ അറിയിച്ചു. തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 16) രാവിലെ 6 മണിമുതല്‍ ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 17) രാവിലെ 6 മണി വരെ ഉണ്ടായിരുന്നതായി തായ്‌വാന്‍ അറിയിച്ചു.
സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും തായ്‌വാന്‍ അധികൃതര്‍ അറിയിച്ചു. അടുത്തിടെയായി ചൈന പ്രദേശത്ത് നടത്തുന്ന പ്രകോപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. തായ്‌വാനില്‍ നിരന്തരം ചൈന വ്യോമ നാവിക ഇടപെടലുകളും സൈനികാഭ്യാസവും നടത്തുന്നുണ്ട്.
2020 സെപ്റ്റംബര്‍ മുതലാണ് ചൈന തങ്ങളുടെ ഇത്തരം സൈനിക തന്ത്രങ്ങള്‍ തീവ്രമാക്കിയത്. വലിയ തോതിലുള്ള സൈന്യത്തെ ഉപയോഗിക്കാതെ തന്നെ മറ്റൊരു രാജ്യത്തെ ഭീഷണിപ്പെടുത്തുക എന്നതാണ് രീതി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും