കേരളം

kerala

ETV Bharat / international

തായ്‌വാനിൽ ശക്തമായ ഭൂചലനം; കെട്ടിടങ്ങൾ തകർന്നു, ജപ്പാനിൽ സുനാമി മുന്നറിയിപ്പ് - earthquake In Taiwan - EARTHQUAKE IN TAIWAN

തായ്‌പേയിൽ ഇന്ന് രാവിലെ പ്രദേശിക സമയം 7.58 ഓടെയുണ്ടായ ഭൂകമ്പത്തിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

EARTHQUAKE  EARTHQUAKE STRUCK OFF TAIWAN  JAPAN TSUNAMI ALERT  TSUNAMI ALERT IN OKINAWA
earthquake

By PTI

Published : Apr 3, 2024, 7:18 AM IST

തായ്പേയ് (തായ്‌വാൻ):തായ്‌വാനിന്‍റെ തലസ്ഥാനമായ തായ്‌പേയിൽ ഭൂചലനം. ഇന്ന് രാവിലെ പ്രാദേശിക സമയം 7.58 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തായ്‌വാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസി റിക്‌ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയപ്പോൾ യുഎസ് ജിയോളജിക്കൽ സർവേ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തെ തുടർന്ന് തായ്‌വാനിലെ കിഴക്കൻ നഗരമായ ഹുവാലിയനിലെ കെട്ടിടങ്ങൾ തകർന്നതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

ഇതിനെ തുടർന്ന് ജപ്പാനിലെ തെക്കൻ ദ്വീപസമൂഹമായ ഒകിനാവയിൽ സുനാമി മുന്നറിയിപ്പ് നൽകി. ഏകദേശം 3 മീറ്റർ (9.8 അടി) വരെ ഉയരത്തിൽ സുനാമി ഉണ്ടാകുമെന്ന് ജപ്പാൻ കാലാവസ്ഥ ഏജൻസി പ്രവചിച്ചിട്ടുണ്ട്. ഭൂകമ്പം അനുഭവപ്പെട്ടതിന്‍റെ അരമണിക്കൂറിനു ശേഷം, സുനാമിയുടെ ആദ്യ തിരമാല മിയാക്കോ, യെയാമ ദ്വീപുകളുടെ തീരങ്ങളിൽ എത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details