ചിക്കാഗോ : ചിക്കാഗോ മിഡ്‌വേ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപ് റണ്‍വേയിലേക്ക് കടന്ന് പ്രൈവറ്റ് ജെറ്റ്. സെക്കൻ്റുകളുടെ വ്യത്യാസത്തിൽ ഒഴിവായത് വലിയ ദുരന്തം. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് ചിക്കാഗോ മിഡ്‌വേ വിമാനത്താവളത്തിൽ സൗത്ത് വെസ്റ്റ് വിമാനവും പ്രൈവറ്റ് ജെറ്റും നേർക്കുനേർ എത്തിയത്. സ്വകാര്യ ജെറ്റ് റൺവേയിലേക്ക് അനുമതിയില്ലാതെ കടന്നുവെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പൈലറ്റിൻ്റെ സമയോചിതമായ ഇടപെടലാണ് വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാകാൻ കാരണമായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സൗത്ത് വെസ്റ്റ് എയർലൈൻസ് ഫ്ലൈറ്റ് 2504 ലാൻഡ് ചെയ്യുന്നതിനിടെ സ്വകാര്യ ജെറ്റായ ഫ്ലെക്സ്ജെറ്റ് ഫ്ലൈറ്റ് 560 റണ്‍വേയിലേക്ക് കടന്നുവരികയായിരുന്നു. റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടതോടെ സൗത്ത് വെസ്റ്റ് എയർലൈൻസ് വീണ്ടും പറന്നുയര്‍ന്ന് അപകടമൊഴിവാക്കുകയായിരുന്നു. പ്രാദേശിക സമയം ചൊവ്വാഴ്‌ച രാവിലെ 08:50-ഓടെയാണ് സംഭവമുണ്ടായത്.
അനുമതിയില്ലാതെയാണ് സ്വകാര്യ ജെറ്റ് റണ്‍വേയിലേക്ക് പ്രവേശിച്ചതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷൻ്റെ (എഫ്.എ.എ) വിശദീകരണം. സംഭവത്തില്‍ എഫ്‌എഎയും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചു. ഫ്ലൈറ്റ് റാഡാർ 24ന് ലഭിച്ച കൺട്രോൾ ടവർ ഓഡിയോ സന്ദേശവും സമൂഹ മാധ്യമങ്ങളിൽ വീഡിയോയ്‌ക്കൊപ്പം പ്രചരിക്കുന്നുണ്ട്. ഷോർട്ട് ഹോൾഡ് ഷോർട്ട്! എന്ന നിർദേശമാണ് ഓഡിയോയിൽ കേള്‍ക്കാൻ സാധിക്കുന്നത്.
സ്വകാര്യ ജെറ്റായ ഫ്ലെക്സ്ജെറ്റ് ഫ്ലൈറ്റ് 560 റണ്‍വെ ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പറന്നുയർന്ന സൗത്ത് വെസ്റ്റ് വിമാനം ഏകദേശം 10 മിനിറ്റിനുശേഷമാണ് പിന്നീട് ലാൻഡ് ചെയ്‌തത്.
Also Read: തായ്‌വാന് ചുറ്റും വൻ സന്നാഹവുമായി ചൈന; സൈനിക വിമാനങ്ങളും നാവിക കപ്പലുകളും എത്തി - TAIWAN DETECT CHINESEAIRCRAFT SHORE