കേരളം

kerala

ETV Bharat / international

വർക്കേഴ്‌സ് പാർട്ടി സെക്രട്ടറി ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജൻ - PRITAM SINGH WP GENERAL SECRETARY - PRITAM SINGH WP GENERAL SECRETARY

പാർട്ടി സെക്രട്ടറി ജനറലായി ഇന്ത്യൻ വംശജനായ പ്രീതം സിങിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. വർക്കേഴ്‌സ് പാർട്ടിയുടെ സെക്രട്ടറി ജനറലായി 2018 മുതൽ സേവനമനുഷ്‌ഠിക്കുകയാണ് പ്രീതം. സിംഗപ്പൂരിലെ ആദ്യ പ്രതിപക്ഷ നേതാവുമാണ് പ്രീതം.

SINGAPORE LOP PRITAM SINGH  WORKERS PARTY GENERAL SECRETARY  പ്രീതം സിങ്  സിംഗപ്പൂർ പ്രതിപക്ഷ നേതാവ്
Singapore LoP & Workers Party General Secretary Pritam Singh (ETV Bharat)

By PTI

Published : Jul 1, 2024, 1:23 PM IST

സിംഗപ്പൂർ:ഇന്ത്യൻ വംശജനും സിംഗപ്പൂര്‍ പ്രതിപക്ഷ നേതാവുമായ പ്രീതം സിങ് വീണ്ടും വർക്കേഴ്‌സ് പാർട്ടി സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. ചെയർവുമൺ സിൽവിയ ലിമ്മിൻ്റെ നേതൃത്വത്തിലുള്ള 14 അംഗങ്ങളുമായി നടത്തിയ വോട്ടെടുപ്പിൽ 48കാരനായ പ്രീതം സിങ് തെരഞ്ഞെടുക്കുകയായിരുന്നു. അടുത്ത രണ്ട് വർഷത്തേക്ക് സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

2018 മുതൽ അദ്ദേഹം വർക്കേഴ്‌സ് പാർട്ടിയുടെ സെക്രട്ടറി ജനറലായി പ്രവർത്തിക്കുന്ന പ്രീതം രാജ്യത്തെ ആദ്യ പ്രതിപക്ഷ നേതാവാണ്. രാജ്യത്തെ അടുത്ത പൊതു തെരഞ്ഞെടുപ്പ് 2025 നവംബറിൽ നടത്തുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും അതിനു മുൻപ് നടക്കാനിടയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. അതേസമയം, മുൻ ഡബ്ല്യുപി അംഗം റയീസ ഖാൻ ഉൾപ്പെട്ട കേസുമായി ബന്ധപ്പെട്ട് പാർലമെൻ്റിൽ കള്ളം പറഞ്ഞതിന് മാർച്ച് 19 ന് പ്രീതത്തിനെതിരെ കോടതി കുറ്റം ചുമത്തിയിരുന്നു. പാർലമെൻ്റിലെ പബ്ലിക് ഹിയറിങ് റൂമിൽ കള്ളം പറഞ്ഞതായാണ് കേസ്. പ്രീതം സിങ് ഒക്ടോബറിൽ വിചാരണ നേരിടാൻ ഒരുങ്ങുകയാണ്.

Also Read: 'പ്രതിപക്ഷ നേതൃ പദം ഏറ്റവും ശക്തമായ ജനാധിപത്യ ഉപകരണം'- രാഹുൽ ഗാന്ധി

ABOUT THE AUTHOR

...view details