മോസ്കോ: റഷ്യയില്‍ അഗ്നിപർവ്വത സ്‌ഫോടനം. ഷിവേലുച്ച് അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷമായിരിന്നു അഗ്നിപർവ്വത സ്‌ഫോടനം. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.
സ്‌ഫോടനത്തില്‍ വലിയ നാശനഷ്‌ടങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. 8 കിലോമീറ്റർ ഉയരത്തില്‍ പുക ഉയരുകയും ലാവ പുറത്തേക്ക് ഒഴുകുകയും ചെയ്‌തു.