ലെബനൻ: ബെയ്‌റൂത്തിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം. എട്ട് പേർക്ക് പരിക്ക്. ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്നാണ് പുതിയ ആക്രമണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ ലെബനനിലേക്ക് കരസേനയെ അയയ്‌ക്കുമെന്ന് സൈന്യം അറിയിച്ചു.
ബെയ്‌റൂത്ത് ബച്ചൗറയിൽ ഹിസ്‌ബുളളയുടെ ആരോഗ്യ കേന്ദ്രം ഉണ്ടായിരുന്നു. ഇസ്രയേൽ സൈന്യം കൃത്യമായ പദ്ധതിയോട് കൂടിയാണ് ബെയ്‌റൂത്തിലേക്ക് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു. ലെബനൻ പാർലമെൻ്റിൽ നിന്ന് മീറ്ററുകൾ മാത്രം അകലെയാണ് ആക്രമണമുണ്ടായത്. ബെയ്‌റൂത്തിൻ്റെ കേന്ദ്രത്തിലേക്കുള്ള ഇസ്രയേലിൻ്റെ ആദ്യ ആക്രമണമാണിത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ബെയ്‌റൂത്തിലെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയെ ലക്ഷ്യമാക്കി ഇന്നലെ (ഒക്‌ടോബർ 02) രാത്രി അഞ്ച് വ്യോമാക്രമണങ്ങൾ കൂടി നടന്നു. തെക്കൻ ലെബനനിലെ ആക്രമണത്തിൽ ഇസ്രയേലിൻ്റെ എട്ട് സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ലെബനൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ 46 പേർ കൊല്ലപ്പെടുകയും 85 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
കഴിഞ്ഞയാഴ്‌ച ബെയ്‌റൂത്തിൽ ഹിസ്ബുള്ള സെക്രട്ടറി ജനറൽ ഹസൻ നസ്‌റളളയെ ഇസ്രയേൽ കൊലപ്പെടുത്തിയതിനും ജൂലൈ 31ന് ടെഹ്‌റാനിൽ വച്ച് ഹമാസ് രാഷ്ട്രീയ മേധാവി ഇസ്‌മായിൽ ഹനിയയെ വധിച്ചതിനും മറുപടിയായി ഒക്ടോബർ 1ന് ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരുന്നു.
Also Read:ഇറാന്‍-ഇസ്രയേല്‍ പോരാട്ടം; ലെബനന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി ഐഡിഎഫ്, 24 ഗ്രാമങ്ങളില്‍ നിന്നുള്ളവരെ ഒഴിപ്പിച്ചു