മോസ്‌കോ : പരിശീലന പറക്കലിനിടെ റഷ്യൻ യുദ്ധവിമാനം തകർന്നുവീണതായി റഷ്യൻ പ്രതിരോധ മന്ത്രാലയം. തെക്കൻ റഷ്യയിലെ വോൾഗോഗ്രാഡ് മേഖലയിലാണ് സംഭവം. എസ് യു-34 എന്ന യുദ്ധവിമാനം തകർന്നുവീണത്.
പതിവ് പറക്കലിനിടെ വിമാനം ആളൊഴിഞ്ഞ പ്രദേശത്തേക്ക് തകർന്ന് വീഴുകയായിരുന്നു. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല.