മോസ്‌കോ:റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം സവിശേഷവും തന്ത്രപരവുമായ പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആശംസകള്‍ അറിയിച്ചുള്ള പുടിൻ്റെ സന്ദേശത്തിലാണ് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്ന കാര്യം വ്യക്തമാക്കിയത്.
എല്ലാ മേഖലകളിലുമുള്ള ഉഭയകക്ഷി ബന്ധം തുടർന്നും കെട്ടിപ്പടുക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കും. ഇന്ത്യൻ ഭരണഘടന സ്ഥാപിതമായതിലൂടെ 75 വർഷം മുൻപ് തന്നെ ഇന്ത്യ സ്വതന്ത്ര ജനാധിപത്യ രാജ്യമായെന്നും പുടിൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സാമൂഹികം, സാമ്പത്തികം, ശാസ്‌ത്രം, സാങ്കേതികം തുടങ്ങിയ എല്ലാ മേഖലകളിലെയും നേട്ടങ്ങിലൂടെ അന്താരാഷ്‌ട്ര തലത്തിൽ അർഹമായ അംഗീകാരം നേടാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഈ വർഷം തന്നെ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പുടിൻ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയും പുടിനും തമ്മിൽ കൂടിക്കാഴ്‌ചകളും രണ്ട് മാസത്തിലൊരിക്കൽ ടെലിഫോൺ സംഭാഷണവും നടത്താറുണ്ട്. കഴിഞ്ഞ ജൂലൈയിൽ 22-ാമത് റഷ്യ-ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി മോസ്കോയിലേക്ക് രണ്ട് ദിവസത്തെ സന്ദർശനം നടത്തിയിരുന്നു. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ നഗരമായ കസാനും മോദി സന്ദർശിച്ചിരുന്നു.
Also Read: കുടിയേറ്റക്കാരുമായി എത്തുന്ന സൈനിക വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു; കൊളംബിയക്കെതിരെ പ്രതികാര നടപടിയുമായി ട്രംപ് - EMERGENCY TARIFFS ON COLOMBIA