കീവ്:ചരിത്ര സന്ദര്‍ശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്‌നില്‍. മോദിയുടെ സന്ദര്‍ശനത്തിലൂടെ റഷ്യ- യുക്രെയ്ന്‍ യുദ്ധം പരിഹരിക്കുന്നതില്‍ ഇന്ത്യയ്‌ക്ക് നിര്‍ണായക പങ്ക് വഹിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രസഡിന്‍റ് വ്ളോഡിമിര്‍ സെലൻസ്‌കിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ യുക്രെയ്‌ൻ സന്ദര്‍ശനം.
പോളണ്ടില്‍ നിന്നും റെയില്‍ ഫോഴ്‌സ് വണ്‍ ട്രെയിനിലാണ് മോദി യുക്രെയ്‌നിലേക്ക് ഇന്ന് രാവിലെയോടെ എത്തിയത്. കീവ് നഗരത്തില്‍ ഏഴ് മണിക്കൂറോളം നേരം മോദി ചെലവഴിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന്, ട്രെയിൻ മാര്‍ഗം തന്നെ അദ്ദേഹം പോളണ്ടിലേക്ക് തിരിക്കും.