റിയോ ഡി ജനീറോ: ജി 20 ഉച്ചകോടിക്കിടെ ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൻ, ഇന്തോനേഷ്യ, നോർവേ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തി. നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്‌തു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി മോദി കൂടിക്കാഴ്‌ച നടത്തുകയും പ്രതിരോധം, സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയിലെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്‌തു.
'റിയോ ഡി ജനീറോ ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ജോർജിയ മെലോണിയെ കണ്ടതിൽ സന്തോഷമുണ്ട്. പ്രതിരോധം, സുരക്ഷ, വ്യാപാരം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു ഞങ്ങളുടെ ചർച്ചകൾ. സംസ്‌കാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം എങ്ങനെ വർധിപ്പിക്കാമെന്നതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു,' -മോദി എക്‌സില്‍ കുറിച്ചു.
സാങ്കേതികവിദ്യ, ഹരിത ഊർജം, സുരക്ഷ മേഖലകളില്‍ ഇന്ത്യയും ബ്രിട്ടനും ഒരുമിക്കുന്നു
ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്‌റ്റാർമറുമായി മോദി ഉഭയകക്ഷി ചർച്ച നടത്തി. യോഗത്തെ അത്യധികം പ്രധാനപ്പെട്ടതെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി, സാങ്കേതികവിദ്യ, ഹരിത ഊർജം, സുരക്ഷ, നവീകരണം തുടങ്ങിയ മേഖലകളിൽ സഹകരിക്കാനുള്ള ആകാംക്ഷ പ്രകടിപ്പിക്കുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'റിയോ ഡി ജനീറോയിൽ പ്രധാനമന്ത്രി കെയർ സ്‌റ്റാർമറുമായി വളരെ പ്രധാനപ്പെട്ട കൂടിക്കാഴ്‌ച നടത്തി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, യുകെയുമായുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന് വളരെയധികം മുൻഗണനയുണ്ട്. വരും വർഷങ്ങളിൽ, സാങ്കേതികവിദ്യ, ഹരിത ഊർജം തുടങ്ങിയ മേഖലകളിൽ അടുത്ത് പ്രവർത്തിക്കാൻ ഞങ്ങൾ ഉത്സുകരാണ്. സുരക്ഷ, നവീകരണം, സാങ്കേതികവിദ്യ എന്നിവയും വ്യാപാരത്തിനും സാംസ്‌കാരിക ബന്ധത്തിനും കരുത്ത് പകരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,' - മോദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബഹിരാകാശം മേഖലകളില്‍ ഒന്നിക്കാൻ ഇന്ത്യയും ഫ്രാൻസും