കേരളം

kerala

ETV Bharat / international

അഫ്‌ഗാനിസ്ഥാനിലെ ടോപ്‌ഖാന മലനിരകളിൽ വിമാനം തകർന്നുവീണു

Passenger plane crashed in Afghanistan: അഫ്‌ഗാനിസ്ഥാനിലെ ടോപ്‌ഖാന മലനിരകളിൽ മൊറോക്കൻ വിമാനമായ ഡിഎഫ് 10 തകർന്നുവീണു.

Passenger plane crash  Afghanistan plane crash  യാത്രാവിമാനം തകർന്നുവീണു  അഫ്‌ഗാനിസ്ഥാനിൽ വിമാനം തകർന്നു
Moroccan aircraft that crashed in Afghanistan

By ETV Bharat Kerala Team

Published : Jan 21, 2024, 1:37 PM IST

Updated : Jan 21, 2024, 3:49 PM IST

ടോപ്ഖാന : അഫ്‌ഗാനിസ്ഥാനില്‍ യാത്രാവിമാനം തകർന്നുവീണു (Passenger plane crash). ബദക്ഷാൻ പ്രവിശ്യയിലെ കുറാൻ-മുൻജാൻ, സിബാക്ക് മേഖലകളിലെ ടോപ്‌ഖാന മലനിരകളിൽ ഇന്ന് പുലർച്ചെയാണ് വിമാനം തകർന്നുവീണത്. മൊറോക്കോയിൽ രജിസ്റ്റർ (Moroccan aircraft) ചെയ്‌ത ഡിഎഫ് 10 വിമാനമാണ് തകർന്നതെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. രക്ഷാപ്രവർത്തകരെ പ്രദേശത്തേക്ക് അയച്ചതായി പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.

അപകടത്തിൽപ്പെട്ട വിമാനം ഇന്ത്യൻ യാത്രാവിമാനമാണെന്നായിരുന്നു അഫ്‌ഗാനിസ്ഥാൻ ആസ്ഥാനമായുള്ള വാർത്താ പോർട്ടലായ ടോളോ ന്യൂസ് ആദ്യം അറിയിച്ചത്. എന്നാൽ, തകർന്നത് ഇന്ത്യൻ വിമാനമല്ലെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ (ഡിജിസിഎ) ഉദ്യോഗസ്ഥൻ സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട വിമാനം മൊറോക്കോയില്‍ രജിസ്റ്റർ ചെയ്‌ത ഡിഎഫ്-10 വിമാനമാണെന്ന് എയർ ട്രാഫിക് കൺട്രോളിൽ നിന്നും മറ്റ് വ്യോമയാന സ്ഥാപനങ്ങളിൽ നിന്നും സ്ഥിരീകരണം ലഭിച്ചതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

അഫ്‌ഗാനിസ്ഥാനിൽ തകർന്ന വിമാനം ഇന്ത്യൻ ഷെഡ്യൂൾഡ് എയർക്രാഫ്റ്റോ നോൺ-ഷെഡ്യൂൾഡ് എൻഎസ്ഒപി / ചാർട്ടർ വിമാനമോ അല്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയവും അറിയിച്ചു.

Last Updated : Jan 21, 2024, 3:49 PM IST

ABOUT THE AUTHOR

...view details