കേരളം

kerala

ETV Bharat / international

പാക്കിസ്ഥാൻ ആരു ഭരിക്കും, വ്യക്തതയില്ലാത്ത തെരഞ്ഞെടുപ്പ്‌; നിരത്തിലിറങ്ങി ജനങ്ങള്‍ - Pakistan Election

265 ദേശീയ അസംബ്ലി സീറ്റുകളിൽ ഇമ്രാൻ ഖാന്‍റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി 93 എണ്ണം നേടി. മറ്റ് രണ്ട് മുഖ്യധാരാ പാർട്ടികൾ 75, 54 സീറ്റുകൾ നേടിയെങ്കിലും സർക്കാർ രൂപീകരിക്കാൻ ഇത്‌ പര്യാപ്‌തമല്ല.

പാക്കിസ്ഥാൻ ആരു ഭരിക്കും  Imran Khan Tehreek e Insaf party  Pakistan Election  ഇമ്രാൻ ഖാന്‍
Pakistan Election

By ETV Bharat Kerala Team

Published : Feb 13, 2024, 5:59 PM IST

ഇസ്ലാമാബാദ്: തടവിലാക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഖ്യകക്ഷികൾക്ക്‌ കൂടുതൽ സീറ്റുകൾ. പൊതു തെരഞ്ഞെടുപ്പിലാണ്‌ ഇമ്രാൻ ഖാന്‍റെ സഖ്യകക്ഷികൾ കൂടുതൽ സീറ്റുകൾ നേടിയത്‌. 265 ദേശീയ അസംബ്ലി സീറ്റുകളിൽ 93 ലും തെഹ്‌രീകെ ഇൻസാഫ് പാർട്ടി വിജയിച്ചു. എന്നാൽ സർക്കാർ രൂപീകരിക്കാൻ ഇത് പര്യാപ്‌തമല്ല.

പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പ്രചാരണ റാലികൾ തടസപ്പെടുത്തുകയും തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ഏജൻ്റുമാരെ തടയുകയും ചെയ്‌തിരുന്നു. ഇത്തരം തടസങ്ങൾ നേരിട്ടിട്ടും വിജയം കൈവരിച്ചത്‌ അപ്രതീക്ഷിതമായിരുന്നു.

എതിര്‍ മുഖ്യധാരാ പാർട്ടികൾക്ക്‌ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ സീറ്റുകൾ നേടാനായില്ല. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ പിഎംഎൽ-എൻ, രാഷ്ട്രീയ രാജവംശത്തിലെ ബിലാവൽ ഭൂട്ടോ സർദാരിയുടെ നേതൃത്വത്തിലുള്ള പിപിപി എന്നിവയാണ്‌ മറ്റു രാഷ്‌ട്രീയ പാര്‍ട്ടികള്‍. അവ യഥാക്രമം 75, 54 സീറ്റുകൾ നേടി. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് പാകിസ്ഥാൻ പാർലമെന്‍റാണ്, അതിനാൽ ഭൂരിപക്ഷം നിർണായകമാണ്.

ഇമ്രാൻ ഖാന്‍ ജയിലിലായതിനാല്‍ തന്നെ പൊതുസ്ഥാനം വഹിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടിരിക്കുന്നു. പാർട്ടിക്ക് പൊതു പിന്തുണയുണ്ടെന്നാണ്‌ സ്ഥാനാർത്ഥികൾ നേടിയ സീറ്റുകളുടെ എണ്ണം കാണിക്കുന്നത്. എന്നാല്‍ സമാന രാഷ്ട്രീയാഭിപ്രായമുളള മറ്റ് പാര്‍ട്ടികളുടെ പിന്തുണയില്ല.

ഖാൻ ലീഡ് നേടിയെന്ന് വ്യക്തമായതോടെ പിഎംഎൽ-എൻ, പിപിപി സഖ്യ ചർച്ചകൾ ആരംഭിച്ചു. സീറ്റ് ക്വാട്ട 169 ലേക്ക് ഉയർത്താൻ ചെറിയ പാർട്ടികളുമായും ഖാന്‍റെ ഭാഗത്തുനിന്ന് കൂറുമാറിയ പാർലമെന്‍റംഗങ്ങളുമായും ഉടമ്പടികൾ ഉണ്ടെന്ന് അവകാശപ്പെടുന്നു.

തെരഞ്ഞെടുപ്പ് നടന്ന രീതിയിലും വോട്ടുകൾ എണ്ണിയ രീതിയിലും ജനങ്ങൾ അതൃപ്‌തരാണ്. ഫലങ്ങളെ എതിർക്കാൻ നിയമപരമായ വെല്ലുവിളികൾ നടക്കുന്നു. വോട്ട് ചോർച്ചയെക്കുറിച്ച് പ്രതിഷേധങ്ങളും ആരോപണങ്ങളും നിലനില്‍ക്കുന്നു.

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും പാക്കിസ്ഥാനിലുടനീളം പൊട്ടിപ്പുറപ്പെട്ട പ്രകടനങ്ങളിൽ ഡസൻ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. വോട്ടിംഗ് ക്രമക്കേടുകളിൽ അന്താരാഷ്‌ട്ര സമൂഹവും അവകാശ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചു.

ABOUT THE AUTHOR

...view details