ലാഹോർ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിക്കാനൊരുങ്ങി പാകിസ്ഥാൻ സർക്കാർ. യൂട്യൂബ്, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയവയ്‌ക്ക് ജൂലൈ 13 മുതൽ 18 വരെ ആറ് ദിവസം നിരോധനം ഏര്‍പ്പെടുത്തും. ഇസ്ലാമിക മാസമായ റമദാനിൽ വിദ്വേഷ കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകത ഉയര്‍ത്തി കാട്ടിയാണ് ഇവയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുന്നത്.
നാല് മാസത്തിലേറെയായി എക്‌സ് (ട്വിറ്റർ) ബ്ലോക്ക് ചെയ്‌തതിന് പിന്നാലെയാണ് പാകിസ്ഥാൻ സർക്കാറിന്‍റെ അടുത്ത നീക്കം. പഞ്ചാബിൽ മുഹറം 6 മുതൽ 11 വരെ (ജൂലൈ 13-18) എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും യൂട്യൂബ്, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് എന്നിവയും നിരോധിക്കാൻ മുഖ്യമന്ത്രി മറിയം നവാസിന്‍റെ കാബിനറ്റ് കമ്മിറ്റി ശുപാർശ ചെയ്‌തു.
120 ദശലക്ഷത്തിലധികം ജനങ്ങളുള്ള ഒരു പ്രവിശ്യയിൽ വിഭാഗീയ അക്രമങ്ങൾ ഒഴിവാക്കാൻ, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വിദ്വേഷ വസ്‌തുക്കള്‍ നിയന്ത്രിക്കണം, പഞ്ചാബ് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.