കേരളം

kerala

ETV Bharat / international

കയ്യിലുള്ള പാതി വിമാനങ്ങളും നിലത്തിറക്കി പിഐഎ; സ്‌പെയർ പാർട്‌സുകളുടെയും അവശ്യ ഘടകങ്ങളുടെയും ക്ഷാമം രൂക്ഷമെന്ന് കമ്പനി - SEVERAL PIA FLEET OUT OF SERVICE

എഞ്ചിനുകൾ, ലാൻഡിങ്‌ ഗിയർ, ഓക്‌സിലറി പവർ യൂണിറ്റുകൾ (എപിയു), മറ്റ് സുപ്രധാന ഭാഗങ്ങൾ എന്നിവയുൾപ്പെടെ അവശ്യ ഘടകങ്ങൾ ലഭിക്കാതെ വന്നതോടെയാണ് 17 വിമാനങ്ങളുടെ സർവീസ് നിർത്തിയത്.

PAKISTAN INTERNATIONAL AIRLINES  BOEING 777  SEVERAL PIA FLEET OUT OF SERVICE  PIA
Representational Image (ANI)

By ETV Bharat Kerala Team

Published : 6 hours ago

കറാച്ചി: സ്‌പെയർ പാർട്‌സുകളുടെയും അവശ്യ ഘടകങ്ങളുടെയും ക്ഷാമം മൂലം 34 വിമാനങ്ങളിൽ 17 എണ്ണത്തിൻ്റെ സർവീസ് നിർത്തുന്നതായി പാകിസ്ഥാൻ ഇൻ്റർനാഷണൽ എയർലൈൻസ് (പിഐഎ). നിലവിൽ എയർലൈനിൻ്റെ 12 ബോയിങ്‌ 777 വിമാനങ്ങളിൽ ഏഴെണ്ണത്തിൻ്റെയും സർവീസ് നിർത്തിയിട്ടുണ്ട്.

കൂടാതെ 17 എയർബസ് എ 320 വിമാനങ്ങളിൽ ഏഴെണ്ണവും പ്രവർത്തനരഹിതമാണ്. അതുപോലെ അഞ്ച് ചെറിയ എടിആർ വിമനങ്ങളിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

എഞ്ചിനുകൾ, ലാൻഡിങ്‌ ഗിയർ, ഓക്‌സിലറി പവർ യൂണിറ്റുകൾ (എപിയു), മറ്റ് സുപ്രധാന ഭാഗങ്ങൾ എന്നിവയുൾപ്പെടെ അവശ്യ ഘടകങ്ങൾ ലഭിക്കാതെ വന്നതോടെയാണ് 17 വിമാനങ്ങളുടെ സർവീസ് നിർത്തിയത്. ഫണ്ടിൻ്റെ ദൗർലഭ്യവും ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ നിന്ന് കൃത്യമായ അനുമതി ലഭിക്കാത്തതുമാണ് ക്ഷാമത്തിന് പ്രധാന കാരണമെന്നാണ് എയർലൈൻസ് വൃത്തങ്ങൾ പറഞ്ഞു.

നാല് വർഷത്തെ വിലക്കിന് ശേഷം ജനുവരി 10ന് യൂറോപ്പിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങുന്ന രാജ്യത്തിൻ്റെ ദേശീയ പതാക വാഹിനിയുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം നീണ്ടുപോകുകയാണെങ്കിൽ യൂറോപ്പിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നതിൽ കാലതാമസം ഉണ്ടായേക്കാമെന്നും വൃത്തങ്ങൾ പറയുന്നു. വിമാനക്കമ്പനികളുടെ 60 ശതമാനം ഓഹരികളും സ്വകാര്യ വ്യക്‌തികൾക്ക് വിൽക്കാൻ തീരുമാനിച്ചിരിക്കുന്ന സർക്കാരിൻ്റെ സ്വകാര്യവത്‌കരണ കമ്മീഷൻ്റെ നടപടിയെയും ഇത് ബാധിച്ചിട്ടുണ്ട്.

1960ൽ ആരംഭിച്ച പിഐഎ പാകിസ്ഥാനിലെ വ്യവസായങ്ങളുടെയും സ്ഥാപനങ്ങളുടെയും പതാകവാഹകനായിരുന്നു. എന്നാൽ വർഷങ്ങൾ കടന്ന് പോയപ്പോൾ രാഷ്ട്രീയ ഇടപെടലുകൾ, ജീവനക്കാരുടെ അമിതമായ എണ്ണം എന്നിവ കാരണം അതിൻ്റെ പ്രശസ്‌തിയും സേവനവും ഉത്‌പാദനക്ഷമതയും നശിച്ചു. അതിൻ്റെ ഫലമായി കമ്പനി ദശലക്ഷക്കണക്കിന് ഡോളറുടെ കടക്കെണിയിലാകുകയായിരുന്നു.

കഴിഞ്ഞ വർഷം മാത്രം 270 മില്യൺ യുഎസ് ഡോളറിൻ്റെ നഷ്‌ടമാണുണ്ടായത്. കടവും ബാധ്യതകളുമായി ഏകദേശം മൂന്ന് ബില്യൺ ഡോളറാണ്. ഇന്ധന കമ്പനിയായ പാകിസ്ഥാൻ സ്റ്റേറ്റ് ഓയിലിന് കുടിശ്ശിക നൽകാത്തതിനാൽ തന്നെ ഈ വർഷം നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ഷെഡ്യൂൾ ചെയ്യുകയും ചെയ്‌തിരുന്നു.

Also Read:ഓപ്പണ്‍ എഐയ്‌ക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ ഗവേഷക വിദ്യാര്‍ഥി മരിച്ച നിലയില്‍; പ്രതികരിച്ച് മസ്‌ക്, ആരായിരുന്നു ഇന്ത്യക്കാരനായ ബാലാജി?

ABOUT THE AUTHOR

...view details