പെഷവാര്‍: പാകിസ്ഥാനിലെ ഉന്നത സൈനികോദ്യോഗസ്ഥനും അഞ്ച് സൈനികരും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ നിരോധിത മേഖലയായ ഖൈബര്‍ പഖ്‌തൂണ്‍ഖ്വ പ്രവിശ്യയിലാണ് സംഭവമുണ്ടായതെന്ന് സൈന്യം അറിയിച്ചു. വടക്കന്‍ വസീരിസ്ഥാന്‍ ജില്ലയിലെ അഫ്‌ഗാന്‍ അതിര്‍ത്തിയായ സ്‌പിന്‍വാം മേഖലയിലായിരുന്നു വെടിവയ്‌പുണ്ടായത്.
ഏറ്റുമുട്ടലില്‍ ആറ് ഭീകരരും കൊല്ലപ്പെട്ടു. ഭീകരര്‍ക്കെതിരെയുള്ള സൈനിക നടപടിക്ക് നേതൃത്വം നല്‍കിയ ലഫ്റ്റനന്‍റ് കേണല്‍ മുഹമ്മദ് അലി ഷൗക്കത്ത്(43)ഉം മറ്റ് അഞ്ച് സൈനികരുമാണ് കൊല്ലപ്പെട്ടത്. ഇതിനിടെ സംഭവത്തിന്‍റെ ഉത്തരവാദിത്തം നിരോധിത തെഹരീക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ഏറ്റെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2007ല്‍ നിരവധി ഭീകര സംഘടനകളുടെ രക്ഷാധികാരി എന്ന നിലയില്‍ രൂപം കൊണ്ട ഭീകരസംഘടനയാണിത്. പാകിസ്ഥാന്‍ ഇവരെ നിരോധിത ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ഒളിയിടങ്ങളില്‍ നിന്നാണ് ഇവരുടെ പ്രവര്‍ത്തനമെന്ന് പാകിസ്ഥാന്‍ നിരന്തരം ആരോപണം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ അഫ്‌ഗാനിലെ താലിബാന്‍ ഭരണകൂടം ഇത് നിഷേധിക്കുന്നു.
2021ല്‍ കാബൂളില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പാകിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. അഫ്ഗാനിലെ സൗഹൃദപൂര്‍ണമായ സര്‍ക്കാര്‍ രാജ്യത്തെ ഭീകരത തുടച്ച് നീക്കാന്‍ സഹായിക്കുമെന്ന പാക് സര്‍ക്കാരിന്‍റെ പ്രതീക്ഷകളെയാണ് ഇത് അട്ടിമറിച്ചിരിക്കുന്നത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ടിടിപി അടക്കമുള്ള സംഘടനകള്‍ അതിര്‍ത്തി കടന്ന് ആക്രമണങ്ങള്‍ പതിവാക്കിയിരിക്കുകയാണ്.
Also Read:ഇന്ത്യ -പാക് ബന്ധത്തെക്കുറിച്ച് സംസാരിക്കാനല്ല അവിടേക്ക് പോകുന്നത്; താന്‍ മര്യാദയുള്ള പൗരനെന്നും എസ് ജയശങ്കര്‍