വാഷിങ്‌ടണ്‍ :തനിക്ക് ഇന്ന് അഭിമാനമല്ലാതെ മറ്റൊന്നുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ കൊച്ചുമകള്‍ നവോമി ബൈഡൻ. 2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം മുത്തച്ഛനെക്കുറിച്ച് നവോമി എക്‌സില്‍ കുറിക്കുകയായിരുന്നു.
"എന്‍റെ മുത്തച്ഛന്‍, നമ്മുടെ പ്രസിഡന്‍റ്, ജോ ബൈഡൻ തന്‍റെ ആത്മാവിന്‍റെ ഓരോ കണികയും കൊണ്ട്, സമാനതകളില്ലാത്ത നമ്മുടെ രാജ്യത്തെ സേവിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. രാജ്യത്തിന്‍റെ ഏറ്റവും ഫലപ്രദവും സ്വാധീനവുമുള്ള പൊതുസേവകനായി അദ്ദേഹം സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്ന് അവര്‍ എഴുതി.