കേരളം

kerala

ETV Bharat / international

ന്യൂയോർക്കിലെ പാർക്കിൽ വെടിവയ്‌പ്പ്‌; ഒരാൾ കൊല്ലപ്പെട്ടു, 6 പേര്‍ക്ക്‌ പരിക്ക്‌ - Mass Shooting In Upstate New York - MASS SHOOTING IN UPSTATE NEW YORK

ന്യൂയോർക്കിലെ പാര്‍ക്കിലുണ്ടായ വെടിവയ്‌പ്പില്‍ 20 വയസുകാരന്‍ മരിച്ചു. 6 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.

MASS SHOOTING IN Newyork  ന്യൂയോർക്ക്‌ പാർക്കിൽ വെടിവയ്‌പ്പ്‌  ന്യൂയോര്‍ക്കിലെ വെടിവയ്‌പ്പ് 1 മരണം  Youth Shoot Dead In Newyork
Rochester Park (AP)

By ETV Bharat Kerala Team

Published : Jul 29, 2024, 1:12 PM IST

ന്യൂയോർക്ക്‌: ന്യൂയോർക്കിലെ റോച്ചസ്റ്റര്‍ പാർക്കിൽ വെടിവയ്‌പ്പ്‌. ഒരാൾ മരിച്ചു. 6 പേർക്ക് പരിക്ക്‌. 20 വയസുകാരനാണ് കൊല്ലപ്പെട്ടത്‌.

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ മുഴുവന്‍ പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റോച്ചസ്റ്റർ പൊലീസ് ക്യാപ്റ്റൻ ഗ്രെഗ് ബെല്ലോ പറഞ്ഞു. ഞായറാഴ്‌ച (ജൂലൈ 28) വൈകിട്ട് 6.20ന് മാപ്പിൾവുഡ് പാർക്കിൽ നടന്ന സമ്മേളനത്തിനിടെയാണ് വെടിവയ്‌പ്പുണ്ടായത്‌.

മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. വെടിവയ്പ്പിൻ്റെ വീഡിയോ കൈവശമുള്ളവര്‍ അത് ഉടന്‍ തങ്ങള്‍ കൈമാറണമെന്ന് പൊലീസ് അറിയിച്ചു.

ഇതുസംബന്ധിച്ചുള്ള വിവരങ്ങൾക്ക് 311 അല്ലെങ്കിൽ 911 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും പൊലീസ് അറിയിച്ചു. മാൻഹട്ടനിൽ നിന്ന് ഏകദേശം 340 മൈൽ (547 കിലോമീറ്റർ) വടക്കുപടിഞ്ഞാറാണ് റോച്ചസ്റ്റർ.

ALSO READ:എയര്‍ഗണ്‍ ഉപയോഗിച്ച് ആക്രമണം, യുവതിക്ക് പരിക്ക്; ആക്രമണത്തിന് പിന്നില്‍ മാസ്‌കും ഹെല്‍മറ്റും ധരിച്ചെത്തിയ സ്ത്രീ

ABOUT THE AUTHOR

...view details