കേരളം

kerala

ETV Bharat / international

മുന്‍ കാമുകിയെ കൊലപ്പെടുത്തി; പ്രതിക്ക് ഇരട്ട ജീവപര്യന്തത്തിന് പുറമെ മുപ്പത് വര്‍ഷം കൂടി തടവ് - മുന്‍ കാമുകിയെ കൊലപ്പെടുത്തി

Man sentenced to Two life imprisonment plus 30 years jail:പതിനെട്ട് മാസത്തെ പ്രണയം അവസാനിപ്പിച്ച് കാമുകിയുമായി വേര്‍പിരിഞ്ഞു. ഇവര്‍ മറ്റൊരു ബന്ധം കൂടിയത് സഹിക്കാതെ കൊല. ഇനിയുള്ള ജീവിതം ജയിലഴിക്കുള്ളില്‍ തന്നെ.

ex girl friend killing  man sentenced to 30 years jail  മുന്‍ കാമുകിയെ കൊലപ്പെടുത്തി  ഇരട്ട ജീവപര്യന്തവും 30 വര്‍ഷവും
California man sentenced to Two life imprisonment plus 30 years jail for killing his ex girl friend

By ETV Bharat Kerala Team

Published : Jan 20, 2024, 10:40 AM IST

ലോസ്ഏഞ്ചല്‍സ്: മുന്‍ കാമുകിയെ കൊന്ന കേസില്‍ യുവാവിന് ഇപ്പോള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന ഇരട്ട ജീവപര്യന്തത്തിന് പുറമെ മുപ്പത് വര്‍ഷം കൂടി തടവ് ശിക്ഷ വിധിച്ച് കാലിഫോര്‍ണിയ കോടതി. 2018 ലാണ് കേസിനാസ്പദമായ സംഭവം(ex girl friend killing ).

ബോംബ് വച്ച് കാമുകിയുടെ സ്പാ (Spa) നശിപ്പിക്കുകയും അവരെ കൊല്ലുകയുമായിരുന്നു. അക്രമത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു( Two life imprisonment plus 30 years jail). ലോസ്ഏഞ്ചല്‍സില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള അലിസോ വെയ്ജോ സ്പായാണ് സ്റ്റീഫന്‍ ബിയാല്‍ എന്നയാള്‍ ബോംബിട്ട് തകര്‍ത്തത്. ഇതിന് പുറമെ ഇയാള്‍ പൊലീസിനെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും വിധിന്യായത്തില്‍ പറയുന്നു(Two injured seriously).

ഇല്‍ഡികോ ക്രജന്യാക്ക് എന്ന 48കാരിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബിയാല്‍ സ്വയം നിര്‍മ്മിച്ച ഒരു ബോംബ് അടങ്ങിയ പെട്ടി തുറന്നപ്പോഴാണ് സ്ഫോടനമുണ്ടായത്. ഇല്‍ഡികോ ഹംഗറിയില്‍ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ വേളയിലാണ് ബോംബ് സ്പായ്ക്കുള്ളില്‍ ഇയാള്‍ സ്ഥാപിച്ചത്. ബോംബ് വച്ച പെട്ടി തുറക്കുമ്പോള്‍ സ്പായിലുണ്ടായിരുന്ന അമ്മയ്ക്കും മകള്‍ക്കുമാണ് പരിക്കേറ്റത്. ഇവരുടെ പാദങ്ങള്‍ അറ്റുപോയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൊട്ടിത്തെറിയില്‍ സ്പാ ആകെ തകര്‍ന്നു. ശരീരഭാഗങ്ങള്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നുമാണ് കണ്ടെടുത്തത്.

ബിയാലിന്‍റെ കൂടി പങ്കാളിത്തത്തോടെയുള്ളതായിരുന്നു സ്പാ. ഇരുവരും തമ്മില്‍ പിരിയുകയും ക്രജന്യാക്ക് മറ്റൊരാളുമായി അടുപ്പത്തിലാകുകയും ചെയ്തത് ബിയാലിനെ അസൂയാലുവാക്കി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

അപകടത്തിന് തൊട്ടുപിന്നാലെ തന്നെ ബിയാലിനെ അറസ്റ്റ് െചയ്തിരുന്നു. എന്നാല്‍ കുറ്റവാളിയാണെന്ന് രേഖപ്പെടുത്തിയിരുന്നില്ല. പരിശോധനയില്‍ ഇയാളുടെ വസതിയില്‍ നിന്ന് സ്ഫോകട നിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുക്കള്‍ കണ്ടെത്തി. എന്നാല്‍ താന്‍ റോക്കറ്റ് നിര്‍മാണ പരീക്ഷണങ്ങള്‍ക്ക് വേണ്ടി സൂക്ഷിക്കുന്നവയാണ് ഇതെന്നാണ് ബിയാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇയാളെ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ തെളിവുകള്‍ ശാസ്ത്രീയമായി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പത്ത് മാസത്തിനു ശേഷം ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

2022ല്‍ ഇയാളുടെ ആദ്യ വിചാരണയില്‍ നടപടിയുണ്ടായില്ല. 2023ല്‍ ജഡ്ജിയുടെ വിരമിക്കലിനെ തുടര്‍ന്നെത്തിയ മറ്റൊരു ജഡ്ജിയാണ് ഇയാള്‍ കുറ്റക്കാരനാണെന്ന തീര്‍പ്പിലെത്തിയത്. അനധികൃതമായി സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചു. കെട്ടിടം തകര്‍ത്തു, കൊലപാതകം നടത്തി തുടങ്ങിയ നിരവധി കേസുകളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തപ്പെട്ടത്.

ABOUT THE AUTHOR

...view details