ബയ്‌റൂത്ത് (ലെബനൻ):ലെബനനിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 492 ആയി ഉയര്‍ന്നു. 90ലധികം സ്‌ത്രീകളും കുട്ടികളും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ വർഷം ഒക്ടോബറിൽ തുടങ്ങിയ സംഘർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ലെബനനിലെ തെക്കൻ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കഴിഞ്ഞ ദിവസമാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്. ഇസ്രയേല്‍ സൈന്യത്തിന്‍റെ ആക്രമണത്തില്‍ 1645 പേര്‍ക്ക് പരിക്കേറ്റതായണ് അധികൃതര്‍ പുറത്തുവിട്ട പുതിയ കണക്ക്. അതേസമയം, കൊല്ലപ്പെട്ടവരില്‍ 58 സ്‌ത്രീകളും 35 കുട്ടികളും ഉള്‍പ്പെടുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.