ഡെലവെയർ : അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി കമല ഹാരിസിനെ നിര്‍ദേശിച്ച് പ്രസിഡന്‍റ് ജോ ബൈഡന്‍. തെരഞ്ഞെടുപ്പില്‍ നിന്ന് ബൈഡന്‍ പിന്മാറുന്നതായി അറിയിച്ചതിന് പിന്നാലെയാണ് കമല ഹാരിസിന് ബൈഡന്‍ പിന്തുണ അറിയിച്ചത്. ഡെമോക്രാറ്റുകള്‍ ഒരുമിച്ചു നിന്ന് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തണമെന്നും ബൈഡന്‍ ആഹ്വാനം ചെയ്‌തു.
ബൈഡന്‍റെ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വംശജയായി കമല ഹാരിസ് മാറും. വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ആഴ്‌ച അവസാനം രാജ്യത്തോട് കൂടുതൽ വിശദമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2020-ൽ, ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനി ആയ താന്‍ ആദ്യമെടുത്ത തീരുമാനം കമല ഹാരിസിനെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കുക എന്നതായിരുന്നു എന്നും അത് താനെടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു എന്നും ബൈഡൻ സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു.
'പ്രിയ സഹ ഡെമോക്രാറ്റുകളേ, പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള നോമിനേഷൻ സ്വീകരിക്കേണ്ടതില്ലെന്നും എന്‍റെ ശേഷിക്കുന്ന കാലയളവിലെ പ്രസിഡന്‍റ് എന്ന ചുമതലകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും ഞാൻ തീരുമാനിച്ചു. 2020-ല്‍, പാർട്ടി നോമിനി എന്ന നിലയിൽ എന്‍റെ ആദ്യ തീരുമാനം കമല ഹാരിസിനെ എന്‍റെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കുക എന്നതായിരുന്നു. ഈ വർഷം ഞങ്ങളുടെ പാർട്ടിയുടെ പ്രസിഡന്‍റ് നോമിനിയാകാൻ കമലയ്ക്ക് എന്‍റെ പൂർണ പിന്തുണയും അംഗീകാരവും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് ഒന്നിച്ച് നിന്ന് ട്രംപിനെ പരാജയപ്പെടുത്താം'- ബൈഡന്‍ എക്‌സില്‍ കുറിച്ചു.
ബൈഡന്‍റെ പ്രസ്‌താവന (Joe Biden Official X handle) ജൂൺ 27 ന് റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായ ഡൊണാൾഡ് ട്രംപുമായി നടത്തിയ 90 മിനിറ്റ് സംവാദത്തില്‍ ബൈഡന് അടിപതറിയതോടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബൈഡന്‍റെ പ്രായാധിഖ്യവും മോശം പ്രകടനവും ട്രംപ് രാഷ്‌ട്രീയ ആയുധം ആക്കിയതോടെ ബൈഡന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം ഡെമോക്രാറ്റുകളുടെ ഇടയില്‍ ശക്തമായി. ഇതിന് പിന്നാലെയാണ് ബൈഡന്‍ പിന്മാറുന്നതായി അറിയിച്ചത്.
Also Read :യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: ആദ്യ സംവാദത്തില്‍ തിളങ്ങാനാകാതെ ബൈഡൻ; പാര്‍ട്ടിയില്‍ ആശങ്ക - Debate on US Presidential Election