പള്ളിയിൽ ശുശ്രൂഷ ചടങ്ങിനിടെ മുഖംമൂടി ധരിച്ചെത്തി ആക്രമണം; ഇസ്‌താംബൂളിൽ ഒരാൾ കൊല്ലപ്പെട്ടു - Istanbul church attack Turkey
ഇന്ന് രാവിലെ 11:40ന് ഇസ്‌താംബൂളിലെ പള്ളിയിൽ വച്ചാണ് സംഭവം. അന്വേഷണം ആരംഭിച്ചതായി അധികൃതർ.
Published : Jan 28, 2024, 4:26 PM IST
ഇസ്‌താംബൂൾ: തുർക്കിയിലെ (Turkey) ഇസ്‌താംബൂളിൽ (Istanbul) മുഖംമൂടി ധരിച്ചെത്തിയ രണ്ട് അക്രമികൾ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഇന്ന് രാവിലെ 11:40ന് ഇസ്‌താംബൂളിലെ സരിയർ ജില്ലയിലെ സാന്താ മരിയ പള്ളിയിൽ ശുശ്രൂഷ ചർങ്ങുകൾ നടക്കുന്നതിനിടെയാണ് സംഭവം. ആയുധധാരികളായ രണ്ട് അക്രമികൾ മുഖം മൂടി ധരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി തുർക്കി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അക്രമികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും ആഭ്യന്തര മന്ത്രി അലി യെർലികായ (Ali Yerlikaya) പറഞ്ഞു.