ബെയ്‌റൂട്ട്:ഹസൻ നസ്‌റള്ളയുടെ കൊലപാതകത്തിന് പിന്നാലെ നയിം ഖാസിമിനെ പുതിയ തലവനായി നിയമച്ചതിൽ പ്രതികരിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ്. നയിം ഖാസിമിന്‍റേത് ഒരു താത്‌കാലിക നിയമനം മാത്രമാണെന്നും, അത് അധികനാൾ ഉണ്ടാകില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഇംഗ്ലീഷിലുള്ള ട്വീറ്റില്‍ അധിക നാളത്തേക്ക് കാണില്ല എന്നാണെങ്കില്‍ ഹീബ്രു ഭാഷയിൽ പോസ്‌റ്റ് ചെയ്‌ത ട്വീറ്റിൽ 'കൗണ്ട്ഡൗൺ ആരംഭിച്ചു' എന്നുതന്നെയാണ് യോവ് ഗാലന്‍റ് കുറിച്ചത്.
ഇന്നലെയാണ് ഹിസ്‌ബുള്ള പുതിയെ പിൻഗാമിയെ പ്രഖ്യാപിച്ചത്. ഹിസ്ബുള്ളയുടെ സ്ഥാപകരിൽ ഒരാളാണ് 71-കാരനായ നയിം ഖാസിം. ഹിസ്‌ബുള്ളയുടെ ഡെപ്യൂട്ടി ഹെഡായി സേവനമനുഷ്‌ഠിച്ചിട്ടുള്ള ഖാസിം, ഹിസ്ബുള്ളയിലെ പല പ്രധാന വ്യക്തികളെയും ലക്ഷ്യമിട്ടുള്ള സമീപകാല ഇസ്രയേലി ആക്രമണത്തെ അതിജീവിച്ച ചുരുക്കം ചില നേതാക്കളിൽ ഒരാളാണെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പേർട്ട് ചെയ്‌തു.
അതേസമയം ഖാസിമിന്‍റെ നിയമനം പ്രതീക്ഷിച്ചിരുന്നതായി മാൽക്കം എച്ച് കെർ കാർണഗീ മിഡിൽ ഈസ്‌റ്റ് സെൻ്ററിലെ റിസർച്ച് ഡെപ്യൂട്ടി ഡയറക്‌ടർ മോഹനദ് ഹേഗ് അലി അഭിപ്രായപ്പെട്ടു. ഉന്നത നിരയിലെ പുരോഹിതരുടെ കാര്യത്തിൽ സംഘടന ചെറിയ തെരഞ്ഞെടുപ്പുകൾ മാത്രമേ നടത്താറുള്ളു. ഖാസിം അറിയപ്പെടുന്ന ആളായിരുന്നുവെന്നും അതിനാൽ തന്നെ അദ്ദേഹത്തിന്‍റെ നിയമനം ഓർഗനൈസേഷനെ സംബന്ധിച്ചിടത്തോളം ബുദ്ധിശൂന്യമായ ഒരു തീരുമാനമായിരുന്നുവെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.