ബെയ്‌റൂട്ട്: ലെബനനിലെ സെന്‍ട്രല്‍ ബെയ്‌റൂട്ടിലുണ്ടായ വ്യോമാക്രമണത്തില്‍ 22 പേര്‍ മരിച്ചു. 117പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തൊട്ടടുത്തുള്ള റസെല്‍ നബ്ബ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ലെബനനിലെ ആരോഗ്യമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്‌തു.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കഴിഞ്ഞ അര്‍ദ്ധരാത്രി ആക്രമണമുണ്ടായത്. തലസ്ഥാനത്തിന്‍റെ ഹൃദയഭാഗത്തുള്ള രണ്ട് കെട്ടിടങ്ങളാണ് ആക്രമിക്കപ്പെട്ടത്. പലയാനം ചെയ്യപ്പെട്ട ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു കെട്ടിടത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സെപ്റ്റംബറിന് ശേഷം സൈനിക ആക്രമണം കൂടുതല്‍ വ്യാപിപ്പിച്ച ശേഷം ബെയ്റൂട്ടിന്‍റെ ദക്ഷിണമേഖലയായ ദഹിയയ്ക്ക് പുറത്ത് ഉണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. ബെയ്‌റൂട്ടിലെ കോലയില്‍ സെപ്റ്റംബര്‍ 29നും ഒക്‌ടോബര്‍ മൂന്നിന് ബച്ചൗരയിലുമായിരുന്നു മുമ്പ് ആക്രമണങ്ങള്‍ നടന്നതെന്നും അല്‍ജസീറയുെട റിപ്പോര്‍ട്ട് പറയുന്നു.
ആക്രമണത്തിന്‍റെ ആഘാതം ഒരു മൈല്‍ അകലെ വരെ ഉണ്ടായി എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കെട്ടിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ നിന്ന് പുക ഉയരുന്നതും കാണാമായിരുന്നു. താമസക്കാരെ ഒഴിപ്പിച്ചു. ഇവര്‍ കെട്ടിടത്തിന് പുറത്ത് ഇറങ്ങി നില്‍ക്കുന്ന കാഴ്‌ചകളും കാണാമായിരുന്നു.
ആക്രമണത്തിന് ശേഷം വേദനാജനകമായ ദൃശ്യങ്ങള്‍ പലതും പ്രചരിക്കുന്നുണ്ട്. നേരത്തെ പതിനൊന്ന് പേര്‍ മരിച്ചതായും 48 പേര്‍ക്ക് പരിക്കേറ്റതായും ലെബനന്‍റെ പൊതുജനാരോഗ്യ വകുപ്പ് എക്‌സിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഗാനയിലുണ്ടായ വ്യോമാക്രമണത്തില്‍ 63 പേര്‍ മരിച്ചതായി ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കിയെന്ന് അല്‍ജസീറയുടെ റിപ്പോര്‍ട്ട് പറയുന്നു.
Also Read:ഗാസയിലെ ആശുപത്രിയില്‍ ഇസ്രയേൽ വ്യോമാക്രമണം: 16 പേർ കൊല്ലപ്പെട്ടു