ടെൽ അവീവ്: ഹമാസ് തലവന്‍ യഹ്‌യ സിൻവാറിനെ വധിച്ച പ്രതിരോധ സേനയെയും ഷിൻ ബെറ്റിനെയും പ്രശംസിച്ച് ഇസ്രയേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ്. സിന്‍വറിനെ ഇല്ലാതാക്കിയ സേനയെ താന്‍ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് ഹെർസോഗ് അഭിനന്ദനമറിയിച്ചത്.
'കൊടും ഭീകരനായ യഹ്‌യ സിൻവാറിനെ ഉന്മൂലനം ചെയ്‌ത ഇസ്രയേൽ പ്രതിരോധ സേനയെയും ഷിൻ ബെറ്റിനെയും സുരക്ഷ സേനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. ഒക്‌ടോബർ 7ന് നടന്ന മാരക ആക്രമണത്തിന്‍റെ സൂത്രധാരനായ സിൻവാർ, വർഷങ്ങളായി ഇസ്രയേലി സിവിലിയന്മാർക്കും മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്കുമെതിരെ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്കും ആയിരക്കണക്കിന് നിരപരാധികളുടെ കൊലപാതകത്തിനും ഉത്തരവാദിയാണ്. മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുന്നതിനും ഭീകരതയ്ക്കും രക്തച്ചൊരിച്ചിലിനും വേണ്ടിയുള്ളതായിരുന്നു യഹ്‌യ സിന്‍വാറിന്‍റെ പ്രവര്‍ത്തനങ്ങളെന്നും' ഐസക് ഹെര്‍സോഗ് എക്‌സില്‍ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഗാസയിൽ ഹമാസ് തടങ്കലില്‍ കഴിയുന്ന 101 ബന്ദികളെ തിരികെ കൊണ്ടുവരേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റിയും ഹെർസോഗ് പറഞ്ഞു. 'ഗാസയിൽ ഹമാസ് ഭീകരരുടെ തടവില്‍ കഴിയുന്ന 101 ബന്ദികളെ തിരികെ കൊണ്ടുവരാൻ സാധ്യമായതെന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.