ബെയ്‌റൂത്: ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ കനത്ത ബോംബാക്രമണവുമായി ഇസ്രയേൽ. രാത്രി നടന്ന വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. 10 ഓളം പേർക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. നിരവധി കൂറ്റൻ കെട്ടിടങ്ങളും ആക്രമണത്തിൽ തകർന്നു വീണു. കരയുദ്ധത്തിലേറ്റ തിരിച്ചടിക്ക് പുറകെയാണ് ഇസ്രയേൽ ലെബനനിലെ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തെക്കന്‍ ലെബനനിൽ നടന്ന കരയുദ്ധത്തിൽ 8 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ഇറാന്‍റെ മിസൈൽ ആക്രമണത്തിന് തിരിച്ചടിക്കാൻ ഒരുങ്ങുകയാണ് ഇസ്രയേൽ എന്നും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ചകൾ നടത്തി. പ്രത്യാക്രമണത്തിൽ ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് അമേരിക്ക നിർദേശിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആക്രമണ സാധ്യത കണക്കിലെടുത്തു ഇറാനിലേക്ക് കൂടുതൽ രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തി.
Also Read:ഇറാന്‍-ഇസ്രയേല്‍ സംഘർഷം; 'ഇന്ത്യക്കാര്‍ ടെഹ്‌റാനിലെ എംബസിയുമായി ബന്ധപ്പെടണം'; ജാഗ്രത നിര്‍ദേശവുമായി എംഇഎ