ടെല്‍ അവീവ്:ഇറാന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം. ഇറാൻ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. മാസങ്ങളായുള്ള ഇറാന്‍റെ പ്രകോപനങ്ങള്‍ക്ക് മറുപടിയായാണ് ഇതെന്ന് ഇസ്രയേല്‍ സൈന്യം.
ഇറാൻ തലസ്ഥാന നഗരമായ ടെഹ്റാനില്‍ ഉള്‍പ്പടെ ഉഗ്രസ്ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ടെഹ്റാൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപത്തും സ്ഫോടനമുണ്ടായി. ഇറാന്‍റെ പ്രത്യാക്രമണം എന്തായാലും നേരിടാൻ തയ്യാറാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
10 സെക്കന്‍റുകളുടെ വ്യത്യാസത്തില്‍ ടെഹ്‌റാനില്‍ മാത്രം ഒന്നിലധികം വലിയ സ്ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ ആക്രമണം യുഎസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ വലിയ രീതിയിലുള്ള നാശനഷ്‌ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിന് ഇറാൻ ഇസ്രയേലിന് നേരെ ആക്രമണം നടത്തിയിരുന്നു. ഇറാന്‍റെ അപ്രതീക്ഷിത മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേല്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
Also Read:'ആജ്ഞകൾ അനുസരിക്കുന്നില്ല'; നൊബേൽ സമ്മാന ജേതാവ് നർഗസ് മുഹമ്മദിക്ക് ആറ് മാസത്തെ അധിക തടവ് വിധിച്ച് ഇറാന്‍