ന്യൂഡല്‍ഹി: മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കാനുള്ള നീക്കം ആരംഭിച്ചതിന് പിന്നാലെയും പ്രസിഡന്‍റ് മുഹമ്മദ് മൊയ്‌സുവിന്‍റെ അധിക്ഷേപ പരാമര്‍ശങ്ങള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരമാണ് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്. ഒരൊറ്റ ഇന്ത്യന്‍ സൈനികരെ പോലും രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്നാണ് മൊയ്‌സുവിന്‍റെ പരാമര്‍ശം. യൂണിഫോം മാറ്റി എത്തുന്നവരായാലും എന്നായിരുന്നു മൊയ്‌സു പറഞ്ഞത്(Maldives)Indian troop would not be allowed to stay in his country even in civilian clothing.
മെയ് പത്തിന് ശേഷം ഒരൊറ്റ ഇന്ത്യന്‍ സൈനികനെയും രാജ്യത്ത് അവശേഷിപ്പിക്കില്ലെന്ന് മൊയ്‌സു പറഞ്ഞതായാണ് എഡിഷന്‍.എംവി എന്ന ന്യൂസ് വെബ്സൈറ്റ് നല്‍കിയ വാര്‍ത്തയില്‍ പറയുന്നത്. ബാ അറ്റോള്‍ എയ്ധഫുഷിയില്‍ ഒരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെയാണ് മൊയ്‌സു ഇങ്ങനെ പറഞ്ഞത്. സൈനിക യൂണിഫോമിലോ അല്ലാതെയോ ഇന്ത്യന്‍ സൈനികരെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്നാണ് മൊയ്‌സുവിന്‍റെ പരാമര്‍ശം. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് താന്‍ ഇത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു(Mohamed Muizzu).
ചൈന അനുകൂലിയായ മൊയ്‌സു കഴിഞ്ഞ വര്‍ഷമാണ് പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രഖ്യാപിത ഇന്ത്യാ വിരുദ്ധന്‍ കൂടിയാണ് മൊയ്‌സു. ഇന്ത്യ പുറത്ത് എന്ന മുദ്രാവാക്യവുമായി ആണ് മൊയ്‌സു തെരഞ്ഞെടുപ്പില്‍ കളം നിറഞ്ഞത്. രണ്ട് ഹെലികോപ്‌ടറുകളും ഒരു ഡോര്‍ണിയര്‍ വിമാനവും പറത്താനും അറ്റകുറ്റപ്പണികള്‍ക്കുമായാണ് ഇന്ത്യന്‍ സൈന്യത്തെ മാലിദ്വീപില്‍ വിന്യസിച്ചിട്ടുള്ളത്. നൂറില്‍ താഴെയാണ് ഇവരുടെ എണ്ണം. രാജ്യത്ത് ചില ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കുചേരുന്നുണ്ട്(Maldives President).