ETV Bharat / education-and-career

കണ്ണും കാതും 'കല'സ്ഥാനത്ത്, കലോത്സവ നഗരിയില്‍ 'പൂരം കൊടിയേറി' - KALOLSAVAM 2025 LIVE UPDATES

STATE SCHOOL KALOLSAVAM 2025  SCHOOL KALOLSAVAM 2025  സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025  സ്‌കൂള്‍ കലോത്സവം തിരുവനന്തപുരം  KALOLSAVAM 2025
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 4, 2025, 7:04 AM IST

Updated : Jan 4, 2025, 10:57 PM IST

63-ാമത് സ്‌കൂള്‍ കലോത്സവത്തിന് അരങ്ങുണരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേള എന്ന ഖ്യാതിയുള്ള കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവം എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനന്തപുരിയിലേക്ക് തിരികെ എത്തിയിരിക്കുന്നത്. പതിനായിരത്തിലേറെ വരുന്ന മത്സരാര്‍ഥികളോടൊപ്പം പരിശീലകര്‍, രക്ഷിതാക്കള്‍ എന്നിങ്ങനെ വന്‍ ജനാവലി തന്നെ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിക്കഴിഞ്ഞു. വിവിധ നദികളുടെ പേരിലുള്ള 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയ്‌ക്ക് എംടി - നിള എന്നാണ് പേരിട്ടിരിക്കുന്നത്. പുത്തരിക്കണ്ടം മൈതാനിയിലാണ് ഭക്ഷണത്തിനുള്ള സജ്ജീകരണം. കൗമാര കേരളത്തിന്‍റെ പ്രതിഭ മാറ്റുരയ്‌ക്കുന്ന കലോത്സവത്തിനായി ഒരുക്കങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഇന്നലെ വൈകിട്ടോടെ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് തിരുവനന്തപുരത്ത് എത്തി. പലരുടേയും സ്‌കൂള്‍ ജീവിതത്തില്‍ മറക്കാനാവാത്ത നിരവധി ഒര്‍മകളും കലാകേരളത്തിന് നിരവധി പ്രതിഭകളെയും നല്‍കാന്‍ സ്‌കൂള്‍ കലോത്സവത്തിന്‍റെ കഴിഞ്ഞ പതിപ്പുകള്‍ക്ക് സാധിച്ചിട്ടുണ്ട്. മണ്‍മറഞ്ഞ് പോകുമായിരുന്ന അനേകം കലാരൂപങ്ങളുടെ സംരക്ഷണത്തിനും കലോത്സവങ്ങള്‍ വഴിയൊരുക്കി. കലോത്സവ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്ത രൂപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കലോത്സവമാണ് ഇത്തവണത്തേത്. കലോത്സവ നഗരിയിലെ ഓരോ സ്‌പനന്ദവും നിങ്ങളിലേക്ക് എത്തിക്കാന്‍ ഇടിവി ഭാരതും തയാറാണ്.

LIVE FEED

10:51 PM, 4 Jan 2025 (IST)

വിട്ടുകൊടുക്കാതെ കോഴിക്കോടും കണ്ണൂരും

185 പോയിന്‍റുകളുമായി കോഴിക്കോടും കണ്ണൂരും ഒന്നാം സ്ഥാനത്ത്. 184 പോയിന്‍റുമായി തൃശൂര്‍ തൊട്ടുപിന്നിലുണ്ട്. 177 പോയിന്‍റുമായി ആലപ്പുഴയും പാലക്കാടും മൂന്നാം സ്ഥാനത്തുണ്ട്.

സ്‌കൂള്‍ തലത്തില്‍, പാലക്കാട് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് മുന്നില്‍. 35 പോയിന്‍റാണ് ഗുരുകുലം സ്‌കൂളിന് ലഭിച്ചത്. 33 പോയിന്‍റുമായി വഴുതക്കാട് കാര്‍മെല്‍ ഹയര്‍ സക്കന്‍ഡറി സ്‌കൂള്‍ രണ്ടാമതുണ്ട്. 31 പോയിന്‍റുമായി സെന്‍റ് തെരേസാസ് എഐഎച്ച്എസ്എസ് കണ്ണൂരാണ് മൂന്നാമത്.

10:00 PM, 4 Jan 2025 (IST)

തൃശൂര്‍ തേരോട്ടം

179 പോയിന്‍റുമായി തൃശൂര്‍ ഒന്നാം സ്ഥാനത്ത്. 175 പോയിന്‍റുമായി കോഴിക്കോടും കണ്ണൂരുമാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തുള്ള ആലപ്പുഴയ്ക്ക് 167 പോയിന്‍റാണ്. കലോത്സവത്തിന്‍റെ ആദ്യ ദിനത്തില്‍ ഇനി 9 ഇനങ്ങളാണ് നടക്കാനുള്ളത്.

9:48 PM, 4 Jan 2025 (IST)

നടി പ്രിയങ്ക കലോത്സവ നഗരിയില്‍ എത്തിയപ്പോള്‍

STATE SCHOOL KALOLSAVAM 2025  SCHOOL KALOLSAVAM 2025  സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025  സ്‌കൂള്‍ കലോത്സവം തിരുവനന്തപുരം  KALOLSAVAM 2025
നടി പ്രിയങ്ക (ETV Bharat)

9:36 PM, 4 Jan 2025 (IST)

സെന്‍റ് തെരേസാസ് എഐഎച്ച്എസ്എസ് ഒന്നാമത്

സ്‌കൂള്‍ തലത്തില്‍ സെന്‍റ് തെരേസാസ് എഐഎച്ച്എസ്എസ് കണ്ണൂരാണ് ഒന്നാമത്. 26 പോയിന്‍റാണ് സ്‌കൂളിന്. തൊട്ടുപിന്നില്‍ 25 പോയിന്‍റുമായി വഴുതക്കാട് കാര്‍മെല്‍ ഹയര്‍ സക്കന്‍ഡറി സ്‌കൂളും പാലക്കാട് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളും രണ്ടാമതുണ്ട്.

9:35 PM, 4 Jan 2025 (IST)

164 പോയിന്‍റുമായി തൃശൂര്‍ ജില്ല ഒന്നാമത്. 160 പോയിന്‍റുമായി കണ്ണൂരും കോഴിക്കോടുമാണ് തൊട്ടുപിന്നിലുള്ളത്. 152 പോയിന്‍റുമായി അല്‍പ്പം പിന്നിലായി ആലപ്പുഴയുമുണ്ട്.

9:02 PM, 4 Jan 2025 (IST)

കലോത്സവ നഗരിയില്‍ നിന്നും

കലോത്സവ നഗരിയില്‍ നിന്നും (ETV Bharat)

8:12 PM, 4 Jan 2025 (IST)

തൃശൂര്‍ X കണ്ണൂര്‍

149 പോയിന്‍റുകളുമായി തൃശൂരും കണ്ണൂരും ഒന്നാമത്. 145 പോയിന്‍റുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. ഇനി ബാക്കിയുള്ളത് 16 മത്സര ഇനങ്ങള്‍.

7:47 PM, 4 Jan 2025 (IST)

സ്‌കൂള്‍ വിഭാഗത്തില്‍ മൂന്ന് സ്‌കൂളുകള്‍ ഇഞ്ചോടിഞ്ച്

സ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബി എസ് എസ് ഗുരുകുലം, കണ്ണൂര്‍ സെന്‍റ് തെരേസാസ്, തിരുവനന്തപുരം കാര്‍മല്‍ സ്‌കൂള്‍ എന്നിവ 20 പോയിന്‍റോടെ ഒന്നാമതാണ്. ഇനി പൂര്‍ത്തിയാകാനുള്ളത് 23 മത്സരങ്ങള്‍.

7:34 PM, 4 Jan 2025 (IST)

എതിരാളികളെ പിന്തള്ളി കണ്ണൂര്‍

126 പോയിന്‍റുമായി കണ്ണൂര്‍ ജില്ല മുന്നില്‍. 124 പോയിന്‍റുമായി തൃശൂര്‍ ജില്ല രണ്ടാമതും 122 പോയിന്‍റുമായി കോഴിക്കോട് മൂന്നാമതുമുണ്ട്. 120 പോയിന്‍റുമായി എറണാകുളമാണ് നാലാമത്.

7:03 PM, 4 Jan 2025 (IST)

കോഴിക്കോടും കണ്ണൂരും തൃശ്ശൂരും ഒപ്പത്തിനൊപ്പം

സ്വര്‍ണ്ണക്കപ്പിനായുള്ള പോരാട്ടത്തില്‍ മൂന്ന് ജില്ലകള്‍ ഒപ്പത്തിനൊപ്പം മുന്നേറുന്നു. 35 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 121 പോയിന്‍റ് വീതം നേടി കണ്ണൂരും കോഴിക്കോടും തൃശ്ശൂരും ഒന്നാം സ്ഥാനത്താണ്.

6:02 PM, 4 Jan 2025 (IST)

വിശേഷങ്ങള്‍ ആരാഞ്ഞ് ഡിഐജി അജിത ബീഗം

ഇടുക്കി ഒപ്പന ടീമിനോടൊപ്പം ഡിഐജി അജിത ബീഗം

ഇടുക്കി ഒപ്പന ടീമിനോടൊപ്പം പൊലീസ് ഡി ഐ ജി അജിത ബീഗം (ETV Bharat)

5:45 PM, 4 Jan 2025 (IST)

അണിഞ്ഞൊരുങ്ങി ഒപ്പന'മൊഞ്ച്'

ഇടുക്കി ജില്ലയുടെ ഒപ്പന ടീം

ഇടുക്കി ജില്ലയുടെ ഒപ്പന ടീം (ETV Bharat)

5:45 PM, 4 Jan 2025 (IST)

പകുതിയോളം മത്സരങ്ങള്‍ ഇനിയും

ഒന്നാം ദിവസം പൂര്‍ത്തിയാക്കാനുള്ള പകുതിയോളം മത്സരങ്ങള്‍ ഇനിയും ബാക്കി. ഇന്ന് 25 വേദികളിലായി നടക്കേണ്ടിയിരുന്നത് 58 ഇനങ്ങളാണ്. ഇതുവരെ 23 ഇനങ്ങളാണ് പൂര്‍ത്തിയായത്. ബാക്കിയുള്ളത് 35 ഇനങ്ങള്‍.

5:37 PM, 4 Jan 2025 (IST)

സ്വര്‍ണ്ണക്കപ്പിനായി പൊരിഞ്ഞ പോരാട്ടം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണക്കപ്പിനായി പൊരിഞ്ഞ പോരാട്ടം. നിലവില്‍ അഞ്ച് ജില്ലകള്‍ ഒന്നാം സ്ഥാനത്ത്. ആലപ്പുഴ എറണാകുളം തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളാണ് 76 പോയിന്‍റോടെ ഒന്നാമത് നില്‍ക്കുന്നത്.

5:28 PM, 4 Jan 2025 (IST)

കണ്ണൂരിന്‍റെ കുതിപ്പ്

അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 13 ഇനങ്ങളില്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ കുതിപ്പ് തുടങ്ങി. 63 പോയിന്‍റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്.

കഴിഞ്ഞ തവണത്തെ രണ്ടും മൂന്നും സ്ഥാനക്കാരായ കോഴിക്കോട്, പാലക്കാട് ജില്ലകളും ആലപ്പുഴ, എറണാകുളം തൃശൂര്‍ ജില്ലകള്‍ 61 പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്.

മികച്ച സ്‌കൂളുകളില്‍ 15 പോയിന്‍റോടെ പാലക്കാട് ആലത്തൂര്‍ ബി എസ് എസ് ഗുരുകുലവും കാസര്‍കോട് കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളും ഒന്നാം സ്ഥാനത്ത്.

4:39 PM, 4 Jan 2025 (IST)

മണവാട്ടിയും തോഴിമാരും എത്താന്‍ വൈകും

കലോത്സവത്തിലെ ഒപ്പന മത്സരം നടക്കാന്‍ വൈകുന്നു. മൂന്ന് മണിക്ക് നടക്കേണ്ട മത്സരം 5 മണിയോടെ മാത്രമെ ആരംഭിക്കാനാകുവെന്ന് റിപ്പോര്‍ട്ട്.

4:30 PM, 4 Jan 2025 (IST)

കലോത്സവത്തിലെ പോയിന്‍റ് നില ഇങ്ങനെ:

#DistrictHS GeneralHSS GeneralGold Cup PointHS ArabicHS Sanskrit
1Ernakulam23204359
2Thrissur232043513
3Kannur232043511
4Alappuzha212041511
5Palakkad212041015
6Kozhikode212041515
7Kollam192039513
8Kottayam20183858
9Malappuram182038515
10Kasaragod182038515
11Thiruvananthapuram16203656
12Pathanamthitta13203337
13Idukki12203258
14Wayanad112031513

1:15 PM, 4 Jan 2025 (IST)

വേദി 1ല്‍ മോഹിനിയാട്ടം പുരോഗമിക്കുന്നു

മോഹിനിയാട്ടം (ETV Bharat)

1:14 PM, 4 Jan 2025 (IST)

അറബനമുട്ട് അവസാനവട്ട പരിശീലനത്തില്‍ വിദ്യാര്‍ഥികള്‍

അറബനമുട്ട് (ETV Bharat)

1:04 PM, 4 Jan 2025 (IST)

വേദി 11ല്‍ ഗിറ്റാര്‍ (പാശ്ചാത്യം) പുരോഗമിക്കുന്നു

ഗിറ്റാര്‍ (പാശ്ചാത്യം) (ETV Bharat)

1:02 PM, 4 Jan 2025 (IST)

വേദി 15ല്‍ മംഗലം കളി പുരോഗമിക്കുന്നു

മംഗലംകളി (ETV Bharat)

12:26 PM, 4 Jan 2025 (IST)

വേദികളില്‍ ഇപ്പോള്‍...

വേദി 1ല്‍ മോഹിനിയാട്ടം, വേദി 2ല്‍ ഭരതനാട്യം, വേദി 5ല്‍ ഇംഗ്ലീഷ് സ്‌കിറ്റ്, വേദി 8ല്‍ ദേശഭക്തിഗാനം, വേദി 9ല്‍ കഥകളി, വേദി 11ല്‍ ഗിറ്റാര്‍ (പാശ്ചാത്യം), വേദി 12ല്‍ പദ്യം ചൊല്ലല്‍ -കന്നഡ, വേദി 13ല്‍ ഗസല്‍ ആലാപനം, വേദി 16ല്‍ അറബി ഗാനം, വേദി 17ല്‍ ഖുറാന്‍ പാരായണം, വേദി 18ല്‍ അഷ്‌ടപതി.

11:59 AM, 4 Jan 2025 (IST)

മോഹിനിയാട്ടം തുടങ്ങി

ഒന്നാം വേദിയിൽ ഹൈ സ്‌കൂൾ വിഭാഗം മോഹിനിയാട്ട മത്സരങ്ങൾ തുടങ്ങി.

11:43 AM, 4 Jan 2025 (IST)

വേദി പത്തില്‍ ലളിതഗാനം (ആണ്‍)

വേദി 10ല്‍ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ലളിതഗാന മത്സരം ആരംഭിച്ചു. 14 വിദ്യാര്‍ഥികളാണ് മത്സരിക്കുന്നത്.

11:07 AM, 4 Jan 2025 (IST)

അതിജീവനത്തിന്‍റെ കഥപറഞ്ഞ് വെള്ളാര്‍മലയിലെ കുട്ടികള്‍

പ്രധാനവേദിയില്‍ വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ സംഘനൃത്തം. വയനാട് ഉരുള്‍പൊട്ടലിന്‍റെ കഥപറഞ്ഞ നൃത്തം സദസിനെ കണ്ണീരണിയിച്ചു.

വെള്ളാര്‍മലയിലെ വിദ്യാര്‍ഥികള്‍ (ETV Bharat)

10:40 AM, 4 Jan 2025 (IST)

കലാകേളിയ്‌ക്ക് ഔപചാരിക തുടക്കം

ഇക്കൊല്ലത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തു.

മുഖ്യമന്ത്രി ഉദ്‌ഘാടന വേളയില്‍ (Screen Grab / kite victers channel)

10:32 AM, 4 Jan 2025 (IST)

പങ്കെടുക്കുന്നത് 15,000 വിദ്യാര്‍ഥികള്‍, സംഘാടനത്തിന് 2500 കുട്ടികള്‍: മന്ത്രി ശിവന്‍കുട്ടി

'5 ലക്ഷം വിദ്യാര്‍ഥികള്‍ ജില്ലാ തലം വരെയുള്ള കലോത്സവങ്ങളില്‍ പങ്കെടുത്തു. പതിനയ്യായിരം കുട്ടികള്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നു. എന്‍സിസി, എന്‍എസ്‌എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്സ് എന്നിവരടക്കം 2500 കുട്ടികള്‍ സംഘാടനത്തില്‍ സഹായിക്കുന്നു.' -വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

10:21 AM, 4 Jan 2025 (IST)

മനംകവര്‍ന്ന് സ്വാഗത ഗാനത്തിന്‍റെ ദൃശ്യാവിഷ്‌കാരം

സ്വാഗത ഗാനത്തിന്‍റെ അതി മനോഹരമായ ദൃശ്യാവിഷ്‌കാരമാണ് കലോത്സവത്തിന്‍റെ മുഖ്യ വേദിയായ നിള എംടിയില്‍ ആദ്യം നടന്നത്. വിവിധ നൃത്തരൂപങ്ങള്‍ ഏകോപിപ്പിച്ചായിരുന്നു ദൃശ്യാവിഷ്‌കാരം. ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ഈണം പകര്‍ന്ന ഗാനത്തിനൊത്ത് ചുവടുവച്ചത് കേരള കലാമണ്ഡലത്തില്‍ നിന്നുള്ള കുട്ടികളായിരുന്നു. ഒപ്പം പൊതു വിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും അണി നിരന്നു. മോഹിനിയാട്ടം, ഭരതനാട്യം കുച്ചിപ്പുടി, കഥകളി, കേരള നടനം, തിരുവാതിരക്കളി, ഒപ്പന, മാര്‍ഗം കളി എന്നിവയൊക്കെ വേദിയില്‍ എത്തി. ഒമ്പതര മിനിറ്റ് നീണ്ടു നിന്ന നൃത്താവിഷ്‌കാരം മുഖ്യ വേദിയിലെ സദസ് കണ്ണിമ ചിമ്മാതെ കണ്ടിരുന്നു. കേരളത്തിന്‍റെ നവോഥാനം, ചരിത്രം, കല, പാരമ്പര്യം, ഐക്യം, അഖണ്ഡത എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള വരികള്‍ ഏറെ ആകര്‍ഷകമായിരുന്നു.

സ്വാഗത നൃത്തം (null)

10:06 AM, 4 Jan 2025 (IST)

കേരളത്തിന്‍റെ കലാപാരമ്പര്യം... 'നിള'യില്‍ സ്വാഗത നൃത്തം

കേരളത്തിന്‍റെ കലാസംസ്‌കാരം വിളിച്ചോതുന്ന സ്വാഗത നൃത്തം പ്രധാന വേദിയായ നിളയില്‍.

സ്വാഗത നൃത്തം (ETV Bharat)

10:01 AM, 4 Jan 2025 (IST)

മുഖ്യമന്ത്രി വേദിയിലേക്ക്

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്‌ഘാടനം ചെയ്യാനായി മുഖ്യമന്ത്രി കലോത്സവ നഗരിയില്‍.

9:47 AM, 4 Jan 2025 (IST)

'വാം വെല്‍കം'; വേദിയിലേക്ക് വിശിഷ്‌ട വ്യക്തികള്‍

ചടങ്ങിനെത്തിയ വീശിഷ്‌ട വ്യക്തികളെ വിദ്യാർഥികൾ ഉദ്ഘാടന വേദിയിലേക്ക് ക്ഷണിക്കുന്നു

വേദി (ETV Bharat)

9:32 AM, 4 Jan 2025 (IST)

ഒഴുകിയെത്തി കാണികള്‍

കലോത്സവ നഗരിയിലേക്ക് ഒഴുകിയെത്തി കലാപ്രേമികള്‍. നിറഞ്ഞ് സദസുകള്‍.

കാണികള്‍ (ETV Bharat)

9:16 AM, 4 Jan 2025 (IST)

കലോത്സവ നഗരിയില്‍ 'പൂരം കൊടിയേറി'

പ്രധാന വേദിയ്‌ക്ക് സമീപം പതാക ഉയര്‍ത്തി. പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ ആണ് പതാക ഉയര്‍ത്തിയത്.

കൊടിയുയര്‍ത്തല്‍ ചടങ്ങില്‍ നിന്ന് (ETV Bharat)

8:45 AM, 4 Jan 2025 (IST)

ഇന്നത്തെ മത്സര ഇനങ്ങള്‍

വേദി 1: ഗ്രൂപ്പ് ഡാന്‍സ് (പെണ്‍), മോഹിനിയാട്ടം (പെണ്‍)

വേദി 2: ഒപ്പന (പെണ്‍), ഭരതനാട്യം (പെണ്‍)

വേദി 3: മാര്‍ഗംകളി (പെണ്‍), കുച്ചിപ്പുടി (പെണ്‍)

വേദി 4: നാടകം

വേദി 5: ഇംഗ്ലീഷ് സ്‌കിറ്റ്, പൂരക്കളി (ആണ്‍)

വേദി 6: അറബനമുട്ട് (ആണ്‍)

വേദി 7: നങ്ങ്യാര്‍കൂത്ത്, ചാക്യാര്‍കൂത്ത് (ആണ്‍)

വേദി 8: ദേശഭക്തിഗാനം, സംഘഗാനം

വേദി 9: കഥകളി (ഗ്രൂപ്പ്), കഥകളി

വേദി 10: ലളിതഗാനം (പെണ്‍), ലളിതഗാനം (ആണ്‍)

വേദി 11: ഗിറ്റാര്‍ -പാശ്ചാത്യം, ഗിറ്റാര്‍ -വെസ്റ്റേണ്‍, നാദസ്വരം

വേദി 12: പഞ്ചവാദ്യം

വേദി 13: ഗസല്‍ ആലാപനം (ഉറുദു)

വേദി 14: ക്ലാരിനെറ്റ്/ബ്യൂഗിള്‍, വീണ, വീണ/വിചിത്ര വീണ

വേദി 15: മംഗലം കളി

വേദി 16: മോണോ ആക്‌ട്, അറബി ഗാനം (പെണ്‍), അറബി ഗാനം (ആണ്‍)

വേദി 17: മുഷറാ, ഖുറാന്‍ പാരായണം, സംഭാഷണം

വേദി 18: അഷ്‌ടപതി (പെണ്‍), പദ്യം ചൊല്ലല്‍-സംസ്‌കൃതം (ആണ്‍), പദ്യം ചൊല്ലല്‍

വേദി 19: പ്രസംഗം -കന്നഡ, പദ്യം ചൊല്ലല്‍ -കന്നഡ

വേദി 20: പ്രസംഗം -മലയാളം, പദ്യം ചൊല്ലല്‍ -മലയാളം

വേദി 21: കാര്‍ട്ടൂണ്‍, കൊളാഷ്

വേദി 22: കവിതാ രചന -മലയാളം, കഥാ രചന -മലയാളം

വേദി 23: സംശയപൂരണം, പ്രശ്‌നോത്തരി

വേദി 24: ഉപന്യാസം -സംസ്‌കൃതം, ഉപന്യാസ രചന

8:24 AM, 4 Jan 2025 (IST)

ഔപചാരിക ഉദ്‌ഘാടനം നിളയില്‍

രാവിലെ 9 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കൗമാര കലാമാമാങ്കത്തിന് തിരിതെളിയും ഔപചാരിക ഉദ്‌ഘാടനം 10ന് പ്രധാന വേദിയായ നിളയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.

Last Updated : Jan 4, 2025, 10:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.