ന്യൂഡല്‍ഹി : കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് പാകിസ്ഥാന്‍ ജയിലില്‍ കഴിയവേ മരിച്ച ഇന്ത്യക്കാരന്‍ സരബ്‌ജിത് സിങ്ങിന്‍റെ കൊലപാതകി അമിര്‍ സര്‍ഫറാസ് താംബെ പാകിസ്ഥാനില്‍ വെടിയേറ്റ് മരിച്ചു. ഇയാള്‍ ലഷ്‌കര്‍ ഇ ത്വയിബയുടെ അനുയായിയും സംഘടനയുടെ സ്ഥാപകന്‍ ഹാഫിസ് സെയ്‌ദിന്‍റെ വലം കയ്യുമാണ് ഇയാള്‍. താംബ 1979ല്‍ ലാഹോറിലാണ് ജനിച്ചത്.
ലാഹോറില്‍ വച്ച് അജ്ഞാതനായ ഒരാള്‍ ഇയാളെ വെടിവച്ച് കൊല്ലുകയായിരുന്നു. മോട്ടോര്‍ സൈക്കിളിലെത്തിയ കൊലപാതകിയാണ് ഇയാളെ ഇസ്ലാംപുരയില്‍ വച്ച് വെടി വച്ചത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പിന്നീട് ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജയിലില്‍ കഴിയവേ 2013 മെയ് രണ്ടിനാണ് 49കാരനായ സരബ്‌ജിത് സിങ് മരിച്ചത്. താംബെ ഉള്‍പ്പെടെയുള്ള ജയിലിലെ അന്തേവാസികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സരബ് ജിത് സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഒരാഴ്‌ചയ്ക്ക് ശേഷം ഇദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ജയിലിലെ ഒരു സംഘം പാകിസ്ഥാന്‍ തടവുകാര്‍ സിങ്ങിനെ കട്ടയും ഇരുമ്പുദണ്ഡുകളുപയോഗിച്ചാണ് ആക്രമിച്ചത്. കനത്ത സുരക്ഷ സംവിധാനമുള്ള കോട് ലാഖ്‌പത് ജയിലില്‍ ആണ് സംഭവമുണ്ടായത്.
Also Read:ജമ്മു കശ്‌മീരില്‍ ലഷ്‌കര്‍-ഇ ത്വയ്‌ബ ഭീകരരുടെ സഹായി പിടിയില്‍
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ 1990ല്‍ നടന്ന നിരവധി ബോംബാക്രമണങ്ങളില്‍ സിങിന് പങ്കുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വധശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.