കേരളം

kerala

ETV Bharat / international

മുസാഫര്‍പൂരില്‍ നിന്ന് ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്ക്; കനിഷ്‌ക നാരായണ്‍ എന്ന ബിഹാറുകാരന്‍റെ യാത്ര - Indian origin mp UK Parliament

ഇന്ത്യാക്കാരനായ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കനിഷ്‌ക നാരായണ്‍ ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്‍റംഗമായിരിക്കുകയാണ്. പന്ത്രണ്ട് വയസുള്ളപ്പോഴാണ് മാതാപിതാക്കള്‍ക്കൊപ്പം ഇദ്ദേഹം ബ്രിട്ടനിലേക്ക് കുടിയേറിയത്.

KANISHKA NARAYAN  HOUSE OF COMMONS  BRITISH PARLIAMENT  BIHAR NATIVE
കനിഷ്‌ക നാരായണ്‍ (ETV Bharat)

By ETV Bharat Kerala Team

Published : Jul 7, 2024, 12:58 PM IST

മുസാഫര്‍പൂര്‍(ബിഹാര്‍): ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണന്‍റെ ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്കുള്ള യാത്ര ഒരു കെട്ടുകഥ പോലെ മനോഹരമാണ്. വെയില്‍സില്‍ നിന്ന് ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് അദ്ദേഹം പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ വേരുകള്‍ ഇങ്ങ് ബിഹാറിലെ മുസാഫര്‍പൂരിലാണ്.

മുസാഫര്‍പൂരിന് മാത്രമല്ല രാജ്യത്തിനാകെ അഭിമാനമായി മാറിയിരിക്കുകയാണ് കനിഷ്‌കെന്ന് വലിയച്‌ഛനും എസ്‌കെജെ ലോ കോളജിന്‍റെ ഡയറക്‌ടറും ആയ ജയന്ത്കുമാര്‍ പറയുന്നു. കനിഷ്‌കയുടെ അച്‌ഛന്‍റെ മൂത്ത സഹോദരനാണ് ജയന്ത്. ജോലി പോലും ഉപേക്ഷിച്ചാണ് ജയന്ത് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. അയാള്‍ എപ്പോഴും രാഷ്‌ട്രീയത്തില്‍ തന്നെ ആയിരുന്നു.

മുപ്പത്തിമൂന്നുകാരനായ ജയന്ത് മുസഫര്‍പൂരിലാണ് ജനിച്ചത്. മൂന്നാം ക്ലാസുവരെ ഇവിടെ പഠിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ സിവില്‍ സര്‍വീസില്‍ പ്രവേശിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജോലി രാജി വച്ച് രാഷ്‌ട്രീയത്തിലിറങ്ങി.

രണ്ട് മാസം മുമ്പ് കനിഷ്‌കയും കുടുംബവും ഇന്ത്യയിലെത്തിയിരുന്നു. ഒരു മതചടങ്ങില്‍ പങ്കെടുക്കാനായാണ് എത്തിയത്. കനിഷ്‌ക ബ്രിട്ടീഷ് എംപിയായെന്ന വാര്‍ത്ത എത്തിയതോടെ ഇയാളുടെ മുസാഫര്‍പൂരിലെ ദാമുചാക്കിലുള്ള വസതിയായ സാന്തോഅപ്പാര്‍ട്ട്മെന്‍റില്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അഭിനന്ദപ്രവാഹം തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്.

കനിഷ്‌ക ഇന്ത്യയുടെയും ബിഹാറിന്‍റെയും അഭിമാനമാണ്. വൈശാലി ജില്ലയിലെ സൗന്ധോയില്‍ നിന്നുള്ളവരാണ് കനിഷ്‌കയുടെ അപ്പൂപ്പനും അമ്മൂമ്മയുമായ കൃഷ്‌ണകുമാറും വീണ ദേവിയും ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസാഫര്‍പൂരില്‍ സ്ഥിരതാമസമാക്കി. മുസാഫര്‍പൂര്‍ ജില്ലാ ബോര്‍ഡിന്‍റെ ചെയര്‍മാനായിരുന്നു കൃഷ്‌ണകുമാര്‍. എസ്‌കെജെ നിയമവിദ്യാലയത്തിന്‍റെ സ്ഥാപകനുമായിരുന്നു അദ്ദേഹം.

എസ്‌കെജെ ലോ കോളജിലെ പഠനത്തിന് ശേഷം കനിഷ്‌കയുടെ പിതാവ് സന്തോഷ് കുമാറും മാതാവ് ചേതന സിന്‍ഹയും ഡല്‍ഹിക്ക് പോയി. ഡല്‍ഹി സാകേതിലുള്ള എപിജെ സ്‌കൂളില്‍ കനിഷ്‌ക കുറച്ച് കാലം പഠിച്ചു. പന്ത്രണ്ട് വയസുള്ളപ്പോള്‍ കനിഷ്‌കയും മാതാപിതാക്കളും ബ്രിട്ടനിലേക്ക് കുടിയേറി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പഠിച്ച പ്രശസ്‌ത ഇട്ടന്‍ ഒക്‌സ്ഫോര്‍ഡില്‍ ഉന്നത പഠനം നടത്തി.

ബ്രിട്ടനില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ കെയ്‌ര്‍ സ്റ്റാര്‍മര്‍ ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. താന്‍ ബ്രിട്ടനെ പുനര്‍നിര്‍മ്മിക്കാനായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഫലം വന്നതിന് പിന്നാലെ പ്രഖ്യാപിക്കുകയുമുണ്ടായി. റിഷി സുനക് നയിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് സ്റ്റാര്‍മര്‍ അധികാരത്തിലെത്തിയത്.

650 അംഗ സഭയില്‍ 412 സീറ്റുകള്‍ നേടിയാണ് ലേബര്‍ പാര്‍ട്ടി അധികാരം ഉറപ്പിച്ചത്. 2019ല്‍ കേവലം 211 സീറ്റുകള്‍ മാത്രമേ ഇവര്‍ക്ക് നേടാനായിരുന്നുള്ളൂ. സുനകിന്‍റെ കണ്‍സര്‍വേറ്റീവുകള്‍ക്ക് 121 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 2019ലെ 250 സീറ്റില്‍ നിന്നാണ് ഈ വീഴ്‌ച. ലേബര്‍ പാര്‍ട്ടി 33.7 ശതമാനം വോട്ട് നേടിയപ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് 23.7 ശതമാനം വോട്ട് നേടാനേ സാധിച്ചുള്ളൂ.

Also Read:'ഒടുവില്‍ 400 കടന്നു, പക്ഷേ മറ്റൊരു രാജ്യത്ത്'; ബിജെപിയെ 'കൊട്ടി' ലേബര്‍ പാര്‍ട്ടിയെ അഭിനന്ദിച്ച് ശശി തരൂര്‍

ABOUT THE AUTHOR

...view details