ന്യൂഡൽഹി:തൊഴിൽ മേഖലയിലെ സംവരണത്തിനെതിരെ ബംഗ്ലാദേശിൽ പ്രതിഷേധങ്ങള്‍ കടുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷനാണ് മുന്നറിയിപ്പ് നല്‍കിയത്. യാത്രകളും താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നതും പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദേശം. മുഴുവന്‍ പൊതു, സ്വകാര്യ സർവകലാശാലകളും അടച്ചുപൂട്ടാനുള്ള ബംഗ്ലാദേശ് സർക്കാരിന്‍റെ തീരുമാനത്തെത്തുടർന്ന് വിദ്യാർഥികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്‍പ്‌ലെെന്‍ നമ്പറുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബന്ധപ്പെടാം. ഹൈക്കമ്മിഷൻ ഓഫ് ഇന്ത്യ, ധാക്ക +880-193740059, അസിസ്റ്റന്‍റ് ഹൈക്കമ്മിഷൻ ഓഫ് ഇന്ത്യ, ചിറ്റഗോങ് +880-1814654797 / +880-1814654799. രാജ്ഷാഹി +880-1788148696, സിൽഹെത് +1380613 +1380613, ഖുൽന +880-1812817799 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.