വാഷിങ്ടൺ: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയകളെ പ്രശംസിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. 'ഒരു ദിവസം കൊണ്ട് എങ്ങനെയാണ് ഇന്ത്യ 640 മില്യണ്‍ വോട്ടുകള്‍ എണ്ണുന്നത്' എന്ന വാര്‍ത്തയുടെ തലക്കെട്ട് പങ്കുവെച്ച ഉപയോക്താവിന് നല്‍കിയ മറുപടിയിലാണ് മസ്‌കിന്‍റെ പ്രതികരണം. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്ന് രണ്ടാഴ്‌ച പിന്നിട്ടിട്ടും ഔദ്യോഗിക ഫലപ്രഖ്യാപനം വരാത്ത സാഹചര്യത്തില്‍ കൂടിയാണ് മസ്‌കിന്‍റെ പ്രതികരണമെന്നതാണ് ശ്രദ്ധേയം.
ഒരു ദിവസം കൊണ്ട് ഇന്ത്യയില്‍ 640 മില്യണ്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ കാലിഫോര്‍ണിയയില്‍ ഇപ്പോഴും വോട്ടെണ്ണല്‍ തുടരുകയാണെന്ന് മസ്‌ക് പറഞ്ഞു. 18 ദിവസത്തിന് ശേഷവും കാലിഫോര്‍ണിയയില്‍ വോട്ടെണ്ണല്‍ തുടരുന്നുവെന്ന് കാണിക്കുന്ന മറ്റൊരു കമന്‍റിനോടും മസ്‌ക് പ്രതികരിച്ചിരുന്നു.
India counted 640 million votes in 1 day.
— Elon Musk (@elonmusk) November 24, 2024
California is still counting votes 🤦♂️ https://t.co/ai8JmWxas6
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അമേരിക്കയില്‍ കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ ഇതാദ്യമായല്ല വോട്ടെണ്ണല്‍ പൂര്‍ത്തിയാകാൻ വൈകുന്നത്. നവംബര്‍ അഞ്ചിന് കഴിഞ്ഞ വോട്ടെടുപ്പില്‍ 16 ദശലക്ഷം വോട്ടര്‍മാരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയതെന്നാണ് കണക്കുകള്‍. 98 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Tragic https://t.co/K7pjfWhg6D
— Elon Musk (@elonmusk) November 24, 2024
അതേസമയം, ഇന്ത്യയിലെയും കാലിഫോര്‍ണിയയിലെയും വോട്ടണ്ണലിന്‍റെ വേഗത താരതമ്യം ചെയ്‌തുകൊണ്ട് മസ്‌ക് നടത്തിയ പ്രതികരണം ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.