മുംബൈ: മഹാരാഷ്‌ട്ര അസംബ്ലി തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായി നിലവിലെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ തെരഞ്ഞെടുത്തു. 57 നിയുക്ത എംഎൽഎമാരും യോഗത്തില്‍ ഷിൻഡെയ്ക്ക് അനുകൂലമായ പ്രമേയം ഐകകണ്‌ഠ്യേന പാസാക്കി. മുംബൈയിലെ സബർബൻ ഹോട്ടലിലായിരുന്നു യോഗം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ വിജയം നേടിയ ഷിൻഡെയുടെ നേതൃത്വത്തെ അഭിനന്ദിക്കുക, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും നന്ദി അറിയിക്കുക, മഹായുതി സഖ്യത്തിൽ വിശ്വാസമർപ്പിച്ചതിന് മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് നന്ദി പറയുക എന്നീ പ്രമേയങ്ങളും പാസാക്കി. ശിവസേന നേതാവ് ഉദയ് സാമന്ത് ആണ് പ്രമേയം അവതരിപ്പിച്ചത്.
ശിവസേന (ഏകനാഥ് ഷിൻഡെ), ബിജെപി, നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നിവരുടെ മഹായുതി സഖ്യം സംസ്ഥാന നിയമസഭയിലെ 288 ൽ 233 സീറ്റുകൾ നേടിയാണ് വിജയിച്ചത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) 20 സീറ്റുകളിലും കോൺഗ്രസിന് 16 സീറ്റുകളിലും ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്‌സി) 10 സീറ്റുകളിലും വിജയിച്ചു.
Also Read: ഫഡ്‌നാവിസോ ഷിന്‍ഡെയോ; പ്രതിപക്ഷ നേതാവില്ലാത്ത മഹാരാഷ്‌ട്ര ആരു ഭരിക്കും ?