മോസ്‌കോ: റഷ്യ-യുക്രെയ്‌ൻ സംഘർഷം സമാധാനപരമായ രീതിയിൽ പരിഹരിക്കണമെന്നും അതിനായി സാധ്യമായ എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി നടന്ന ചർച്ചയിലാണ് മോദി ഇക്കാര്യം അറിയിച്ചത്. 16-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയിലെത്തിയ മോദി പുടിനുമായി ഉഭയകക്ഷി ചർച്ച നടത്തി.
പഴയത് പോലെ സമാധാനവും സുസ്ഥിരതയും റഷ്യ-യുക്രെയ്‌ൻ മേഖലകളില്‍ കൊണ്ടുവരാനുള്ള എല്ലാ പരിശ്രമങ്ങളെയും ഇന്ത്യ പൂര്‍ണമായി പിന്തുണയ്‌ക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ റഷ്യയിലേക്കുള്ള തന്‍റെ രണ്ടാമത്തെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും നയതന്ത്ര ബന്ധം ഊര്‍ജിതമാക്കാനും സാധിച്ചെന്നും മോദി പറഞ്ഞു.
'റഷ്യയും യുക്രെയ്‌നും തമ്മിൽ നിലനിൽക്കുന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ നിരന്തരം ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, പ്രശ്‌നങ്ങൾ സമാധാനപരമായ രീതിയിൽ പരിഹരിക്കപ്പെടണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മേഖലയില്‍ സമാധാനത്തിന്‍റെയും സ്ഥിരതയുടെയും തിരിച്ചുവരവിനെ ഞങ്ങൾ പൂർണമായി പിന്തുണയ്ക്കുന്നു. ഞങ്ങളുടെ എല്ലാ ശ്രമങ്ങളും മാനവികതയ്ക്കാണ് മുൻഗണന നൽകുന്നത്. വരും സമയങ്ങളിൽ സാധ്യമായ എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയ്യാറാണ്,' -എന്ന് മോദി പറഞ്ഞു.
ജൂലൈയിൽ മോസ്‌കോയിൽ പുടിനുമായി നടത്തിയ ഉച്ചകോടി ചർച്ചകളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. തങ്ങളുടെ വാർഷിക ഉച്ചകോടി എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്താൻ സാധിച്ചെന്നും മോദി ചൂണ്ടിക്കാട്ടി.
ബ്രിക്‌സിന്‍റെ അധ്യക്ഷ പദവിയുള്ള റഷ്യൻ പ്രസിഡന്‍റ് പുടിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, പല രാജ്യങ്ങളും ബ്രിക്‌സില്‍ ചേരാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ആഗോള വികസന അജണ്ടയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ സംവാദത്തിനും ചർച്ചകൾക്കുമുള്ള സുപ്രധാന വേദിയാണ് ബ്രിക്‌സ് ഉച്ചകോടിയെന്നും മോദി നേരത്തെ പ്രസ്‌താവനയിലൂടെ വ്യക്തമാക്കിയിരുന്നു. ബ്രിക്‌സ് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി റഷ്യയില്‍ എത്തിയത്.
ചൈനീസ് പ്രസിഡന്‍റുമായി ചര്‍ച്ച നടത്താൻ മോദി