ലാഹോർ:2023 മെയ് 9ല്‍ പാകിസ്ഥാനിലുണ്ടായ അക്രമ സംഭവങ്ങളില്‍ പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി ലാഹോർ തീവ്രവാദ വിരുദ്ധ കോടതി (എടിസി). ഇതുമായി ബന്ധപ്പെട്ട എട്ട് കേസുകളിലെ ഇമ്രാന്‍ ഖാന്‍റെ ജാമ്യം കോടതി റദ്ദാക്കിയതായി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോർട്ട് ചെയ്‌തു.
സമാൻ പാർക്കിലെ ഗൂഢാലോചന സംബന്ധിച്ച സാക്ഷി മൊഴികൾ ഉദ്ധരിച്ച കോടതി അവിടെ ഖാൻ തന്‍റെ അനുയായികളോട് കലാപാഹ്വാനം നടത്തി എന്നും ചൂണ്ടിക്കാട്ടി. അറസ്റ്റ് തടയാന്‍ രാജ്യത്തിന്‍റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ഖാൻ പദ്ധതിയിട്ടിരുന്നതായും പ്രോസിക്യൂഷൻ വാദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാല്‍, സംഭവ സമയത്ത് താന്‍ കസ്റ്റഡിയിലായിരുന്നു എന്ന് ഇമ്രാന്‍ ഖാന്‍ വാദിച്ചു. ഈ വാദം തള്ളിയ കോടതി ഗൂഢാലോചന നടന്നെന്ന് വ്യക്തമാണെന്നും പറഞ്ഞു. തടങ്കലിൽ വയ്ക്കുന്നതിന് മുമ്പാണ് പദ്ധതി ആസൂത്രണം ചെയ്യപ്പെട്ടതെന്നും കോടതി വ്യക്തമാക്കി.